ഭര്‍ത്താവിനെയും സഹോദരനേയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ ബലാല്‍സംഗം ചെയ്തു!!

ഗുഡ്ഗാവ്: ഭര്‍ത്താവിനെയും സഹോദരനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം യുവതിയെ ബലാല്‍സംഗം ചെയ്തു. ഹരിയാനയിലെ ഗുഡ്ഗാവില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.

കാറില്‍ രാത്രി യാത്ര ചെയ്യുകയായിരുന്നു ഭര്‍ത്താവിനെ തോക്കു ചൂണ്ടിയ ശേഷം കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരിന്നു. യുവതിയുടെ സഹോദരനും കാറില്‍ ഉണ്ടായിരുന്നു. സെക്ടര്‍ 56 ലെ ബിസിനസ് പാര്‍ക്ക് ടവറിന് സമീപത്തായി കാര്‍ നിര്‍ത്തിയപ്പോഴായിരിന്നു സംഭവം.

യുവതിയുടെ ഭര്‍ത്താവ് കാറില്‍നിന്നും പുറത്തിറങ്ങിയ സമയത്ത് രണ്ടു കാറുകള്‍ അടുത്തായി വന്നു നിന്നു. മദ്യപിച്ചിരുന്ന നാലുപേര്‍ കാറില്‍നിന്നിറങ്ങി യുവതിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇതിനിടയിലാണ് കാറിനകത്തിരുന്ന ഭാര്യയെ കണ്ടത്. നാലുപേരില്‍ ഒരാള്‍ യുവതിയെ കാറില്‍നിന്നും വലിച്ചിറക്കി കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്ന് പൊലീസ് പരാതിയില്‍ പറയുന്നു.
ഈ സമയം അത്രയും മറ്റു മൂന്നുപേര്‍ തോക്കു ചൂണ്ടി ഭര്‍ത്താവിനെയും യുവതിയുടെ സഹോദരനെയും ഭീഷണിപ്പെടുത്തി നിര്‍ത്തുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ മനീഷ് സേഹള്‍ പറഞ്ഞു.

സംഭവത്തിനുശേഷം അവിടെ നിന്നും രക്ഷപ്പെടുന്നതിനു മുന്‍പ് പൊലീസിനെ സമീപിക്കരുതെന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പക്ഷേ രണ്ടു കാറുകളില്‍ ഒരെണ്ണത്തിന്റെ നമ്പര്‍ യുവതിയുടെ ഭര്‍ത്താവ് നോട്ട് ചെയ്തിരുന്നു. ഇതാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചതെന്നും സേഹള്‍ പറഞ്ഞു. ഗുഡ്ഗാവിലെ സോഹ്നയിലെ ജോഹല്‍ക വില്ലേജില്‍നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യുവതിയെ ബലാംല്‍സംഗം ചെയ്ത പ്രതി വാട്ടര്‍ ടാങ്കര്‍ വിതരണക്കാരനാണ്

Similar Articles

Comments

Advertisment

Most Popular

മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

പുലികളെ വേട്ടയാടുന്ന പുലി..! റീൽ ചലഞ്ചുമായി രവി തേജയുടെ ടൈഗർ നാഗേശ്വരറാവു ടീം

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി...

അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്

കമ്പം: അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍...