കര്‍ഷരേയും തൊഴിലാളികളേയും കെട്ടിപ്പിടിക്കാന്‍ ധൈര്യമുണ്ടോ..? മോദിയുടെ ‘ആലിംഗന’ തന്ത്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ആലിംഗന തന്ത്രത്തിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കെട്ടിപ്പിടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കെതിരെ താനൊരു സാധാരണക്കാരന്‍ എന്ന് പ്രതികരിക്കുന്ന പ്രധാനമന്ത്രി ശരിക്കും ഈ കെട്ടിപ്പിടുത്തവും ആലിംഗനവും ചെയ്യേണ്ടത് രാജ്യത്തെ തൊഴിലാളികളോടും കര്‍ഷകരോടും സൈനികരോടുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

ട്വീറ്റിലൂടെയാണ് രാഹുലിന്റെ പരിഹാസം. സ്വയം സാധാരണക്കാരനാണെന്ന് വിശേഷിപ്പിക്കുന്ന നരേന്ദ്രമോഡി പക്ഷേ കെട്ടിപ്പിടുത്തത്തിന് ഇരയാക്കുന്നത് ചിലചില പ്രത്യേക ആള്‍ക്കാരെയാണെന്ന് രാഹുല്‍ വിമര്‍ശനത്തില്‍ പറയുന്നു. ഈ ഉള്‍പ്രേരണയ്ക്ക് കാരണം എന്താണ്? താങ്കളുടെ ആലിംഗനത്തില്‍ കര്‍ഷകര്‍, തൊഴിലാളികള്‍, യുവാക്കള്‍ എന്നിവര്‍ ഉണ്ടാകുമോ എന്നും ചോദിക്കുന്നു. അന്താരാഷ്ട്ര നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ആലിംഗനം ചെയ്യുന്നത് നരേന്ദ്രമോഡിയുടെ പതിവാണ്. അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു എന്നിവരെ ആലിംഗനും ചെയ്തു.

അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ സാധാരണ മനുഷ്യനാണ് തനിക്ക് പ്രോട്ടോകോളിനെക്കുറിച്ച് അധികം അറിയില്ലെന്നും പ്രതികരിച്ചിരുന്നു. അന്താരാഷ്ട്ര നേതാക്കളോട് ഇടപെടുമ്ബോള്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന ഇമേജാണ് തന്റെ ശക്തിയായി മാറുന്നതെന്നും മോഡി പ്രതികരിച്ചിരുന്നു. താന്‍ പ്രോട്ടോകോള്‍ പരിശീലിച്ചിട്ടില്ല. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ തന്റെ അന്താരാഷ്ട്ര ബന്ധങ്ങള്‍ മാത്രമേ ജനം വിലയിരുത്തൂ എന്നും പറഞ്ഞു. തന്റെ പരിചയക്കുറവ് മൂലം തനിക്കറിയാവുന്നത് പോലെയാണ് പ്രതികരിക്കുന്നതെന്നും പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

“കാസർഗോൾഡ് ” മോഷൻ ഡിജിറ്റൽ പോസ്റ്റർ റിലീസ്

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ മോഷൻ...

നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ

തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കേസിൽ ഹൈക്കോടതി മുൻകൂർ...

ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ: ഗായിക വാണിജയറാം അന്തരിച്ചു (77). ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. നെറ്റിയിൽ ഒരു പൊട്ടലുണ്ടായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്, കന്നഡ,...