ഗര്‍ഭിണിയായ യുവതിയെ കൈയ്യും കാലും കൂട്ടി കെട്ടി വായില്‍ തുണി തിരുകി കൂട്ടമാനഭംഗത്തിനിരയാക്കി!!

ലക്നൗ: രാജ്യത്തെ നടുക്കി വീണ്ടുമൊരു കൂട്ടമാനഭംഗം. ഗര്‍ഭിണിയായ യുവതിയെ കൈയ്യും കാലും കൂട്ടി കെട്ടിയ ശേഷം വായില്‍ തുണി തിരുകി കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലാണ് മനുഷ്യമനാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. 32 കാരിയാണ് പീഡനത്തിനിരയായത്. ഇന്നലെ പുലര്‍ച്ചെ നടന്ന സംഭവം ഇന്നാണ് പൊലീസ് പുറത്തുവിട്ടത്. വീടിന് പുറത്ത് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് യുവതിയ്ക്കെതിരെ ആക്രമണം ഉണ്ടായത്. പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വെളുപ്പിന് വീടിന് പുറത്തിറങ്ങിയ യുവതിയെ സംഘം പിടികൂടുകയും യുവതിയുടെ കയ്യും കാലും കൂട്ടിക്കെട്ടിയും വായില്‍ തുണി തിരുകിയ ശേഷം മാനഭംഗത്തിന് ഇരയാക്കുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പുറത്തു പോയ യുവതി ഏറെ സമയമായിട്ടും മടങ്ങിവരാതിരുന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവരെ വീടിനു സമീപത്തെ വനത്തില്‍ ബോധമില്ലാത്ത അവസ്ഥയിലായില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് യുവതിയെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിദഗ്ധ ചികില്‍സയ്ക്കായി യുവതിയെ ബറേലിയിലെ ആശുപത്രിയിലേക്കു മാറ്റി. സംഭവവുമായി ബന്ധപ്പെട്ടു യുവതിയുടെ മൊഴി ഇന്നു രേഖപ്പെടുത്തും.

Similar Articles

Comments

Advertisment

Most Popular

കാസർഗോൾഡ് ‘താനാരോ’ ലിറിക്കൽ വീഡിയോ

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ ''താനാരോ"...

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...