നോട്ട് അച്ചടിക്കുന്ന പ്രസില്‍ നിന്ന് ജീവനക്കാരന്‍ മോഷ്ടിച്ചത് 90 ലക്ഷം രൂപ..! കടത്തിയിരുന്നത് വസ്ത്രങ്ങളില്‍ ഒളിപ്പിച്ച്

ദേവാസ്: നോട്ട് അച്ചടിക്കുന്ന പ്രസില്‍ നിന്നും 90 ലക്ഷം രൂപ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍. ദേവാസിലുള്ള പ്രസിലെ സീനിയര്‍ സൂപ്പര്‍വൈസറായി ജോലി നോക്കിയിരുന്ന മനോഹര്‍ വര്‍മ്മയുടെ വീട്ടില്‍ നിന്നും ഓഫീസ് ലോക്കറില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്. അച്ചടിക്കിടെ ഒഴിവാക്കുന്ന നോട്ടുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ സൂപ്പര്‍വൈസറാണ് മനോഹര്‍ വര്‍മ. നോട്ട് അസാധുവാക്കലിന് ശേഷം വന്‍ തുകയുടെ നോട്ടുകളാണ് പ്രിന്റ് ചെയ്തത്. ഇതേതുടര്‍ന്ന് ചെറിയ തെറ്റുകളുണ്ടായ നിരവധി നോട്ടുകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇത്തരം നോട്ടുകളാണ് വര്‍മ കൈക്കലാക്കിയത്.

അച്ചടി കേന്ദ്രത്തില്‍ നിന്നും മോഷ്ടിച്ച നോട്ടുകള്‍ ഷൂവിലും വസ്ത്രത്തിലും ഓഫീസിലെ പെട്ടിയിലും വരെയാണ് ഇയാള്‍ ഒളിപ്പിച്ചിരുന്നത്. 26 ലക്ഷം രൂപ ഇയാളുടെ ഓഫീസ് മുറിയില്‍ നിന്നും 64 ലക്ഷം രൂപ വീട്ടില്‍ നിന്നുമാണ് കണ്ടെടുത്തത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി ഇയാളെ സിസിടിവിയില്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസം ഇയാള്‍ വീണ്ടും പണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കയ്യോടെ പിടികൂടിയത്.

പുറത്തേക്ക് പോകുമ്പോള്‍ വര്‍മ പതിവായി സോക്സ് പരിശോധിക്കുന്നത് സഹപ്രവര്‍ത്തകരില്‍ സംശയം ഉണര്‍ത്തി. ഇതേതുടര്‍ന്ന് ബിഎന്‍പി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ നിരീക്ഷിക്കുകയും പണം കടത്തുന്നത് കണ്ടെത്തുകയുമായിരുന്നു.

ഇതേതുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചു. വെള്ളിയാഴ്ച വര്‍മ ജോലി കഴിഞ്ഞ് മടങ്ങിയതിനെ തുടര്‍ന്ന് പൊലീസ് അദ്ദേഹത്തിന്റെ ക്യാബിനില്‍ പരിശോധന നടത്തുകയും ലോക്കറില്‍ പണം കണ്ടെത്തുകയുമായിരുന്നു. വര്‍മയുടെ ലോക്കറില്‍ നിന്ന് 26.09 ലക്ഷം രൂപയും വീട്ടില്‍ നിന്ന് 64 ലക്ഷം രൂപയും പൊലീസ് കണ്ടെത്തി. എല്ലാം 500 രൂപയുടെ നോട്ടുകളായിരുന്നുവെന്ന് പൊലീസ് മേധാവി അറിയിച്ചു.

തുടര്‍ന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ വര്‍മയെ ജനുവരി 22 വരെ റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ വര്‍മയ്ക്ക് സഹായികളുണ്ടായിരുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. മോഷ്ടിച്ചതില്‍ എത്ര രൂപ വര്‍മ ചെലവാക്കിയെന്നും കണ്ടെത്തണമെന്നും അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അനില്‍ പാട്ടീദാര്‍ അറിയിച്ചു.

Similar Articles

Comments

Advertisment

Most Popular

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി, താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് സഹപാഠിയുടെ മൊഴി

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസിലെ പ്രതി. മകളെ ലൈംഗികമായി...

ആര്യന്‍ ഖാന്‍ ന്റെ തിരക്കഥയില്‍ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസ് വരുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായി ആര്യന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. തിരക്കഥയെഴുതുന്ന...

വിവാഹ സംഘമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥര്‍; 250 ഉദ്യോഗസ്ഥര്‍ ; 120 കാറുകള്‍ ;റെയ്ഡ് പ്ലാന്‍ ഇങ്ങനെ

മുംബൈ: കഴിഞ്ഞ ദിവസം 390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി. 250 ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ ജല്‍നയിലെത്തിയത് വിവാഹ...