റിമ കല്ലിങ്കല്‍ 10 ലക്ഷം രൂപ എണ്ണി വാങ്ങിയിട്ട് മേക്കപ്പ് റൂമില് എ/സി ഇല്ലാ എന്ന പേരില് ഷൂട്ട് മുടക്കി, ഞങ്ങളെക്കൊണ്ട് കാരവന്‍ വൈകിട്ട് 5മണിക്ക് വരുത്തിച്ചു: വെളിപ്പെടുത്തലുമായി സംവിധായകന്‍

തിരുവനന്തപുരം: മേക്കപ്പ് റൂമില്‍ എ.സിയില്ലെന്ന കാരണം പറഞ്ഞ് ചലച്ചിത്ര താരം റിമ കല്ലിങ്കല്‍ ഷൂട്ടിംഗ് നിറുത്തിവച്ച് ലൊക്കേഷനില്‍ നിന്നും മാറി നിന്നതായി സംവിധായകന്റെ വെളിപ്പെടുത്തല്‍. ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ 10 ലക്ഷം രൂപ വാങ്ങിയിട്ട് ഷൂട്ടിംഗ് മുടക്കിയ നടിക്ക് വ്യക്തിത്വമില്ലെന്നും സംവിധായകന്‍ കൃഷ്ണജിത്ത്.എസ്.വിജയന്‍ ആരോപിക്കുന്നു. രാവിലെ തുടങ്ങേണ്ടിയിരുന്ന ഷൂട്ടിംഗ് വൈകുന്നേരം എവിടെയോ കിടന്ന ക്യാരവന്‍ എത്തിച്ച ശേഷമാണ് നടി ഷൂട്ടിംഗിന് തയ്യാറായത്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ സ്വന്തം പ്രതിഫലം നഷ്ടമായെന്ന് മാത്രമല്ല കടത്തിലുമായെന്നും ഫെയ്സ്ബുക്കില്‍ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇത് വലിയ വര്‍ത്തയാകുമെന്നോ ഇതൊരു വലിയ കോണ്ട്രാവേര്‍സി ആകുമെന്നോ കരുതിയില്ല ശ്രീ അനില്‍ നെടുമങ്ങാടിന്റെ പോസ്റ്റില്‍ കമന്റ് ചെയ്തത്.പക്ഷെ പറയാനുള്ള പരമമായ സത്യം ലോകം അറിഞ്ഞതില്‍ സന്തോഷിക്കുന്നു.ഒരു കംമെന്റില് ഞാന്‍ പോസ്റ്റ് ചെയ്ത അപൂര്‍ണമായ വാക്യങ്ങളെ വളച്ചൊടിക്കാതിരിക്കാന്‍ മാത്രം ആണ് ഇങ്ങനെ ഒരു പോസ്റ്റ്.

ഞാന്‍ ഒരു പുരുഷ മേധാവിത്വമുള്ള ആളല്ല അത് ആദ്യം തന്നെ പറയട്ടെ റിമ പറയുന്ന സമത്വം അവരുടെ പ്രൊഫഷനില്‍ ഉള്ള സ്ത്രീകള്‍ക്ക് വേണ്ടിയാണെങ്കില്‍ അത് തികച്ചും കപടതയാണ്. കാരണം ലൊക്കേഷനില്‍ അവര്‍ക്കു പ്രിയപ്പെട്ട നടിമാര്‍ മാത്രമാണോ സ്ത്രീകളായി ഉള്ളത്. മേക് അപ്പ് വുമണ്‍ മുതല്‍ കോസ്റ്റുംസ്,അസിസ്റ്റന്റ് ഡയറക്ടര്‍ തുടങ്ങി എല്ലാ മേഖലയിലും സ്ത്രീകള്‍ ഉണ്ട്. അവരെ ഞങ്ങളെ പോലെ തന്നെ ഏഴാംകൂലികളായി തന്നെയാണ് കാണുന്നത്, എന്തുകൊണ്ട് അവര്‍ക്കു വേണ്ടി വാദിക്കുന്നില്ല? ഇവിടെ സ്ത്രീയും പുരുഷനും വേറെയല്ല ഒന്ന് തന്നെയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.രണ്ടുകൂട്ടരും ഒരു പോലെ തെറ്റ് ചെയ്യുന്ന ഈ സമൂഹത്തില്‍ ഒരു കൂട്ടരെ മൊത്തത്തില്‍ ആക്ഷേപിക്കുന്നതും ശരിയല്ല.ഞാന്‍ എന്റെ പ്രൊഫഷനില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍( ആണുങ്ങളില്‍ നിന്നും പെണ്ണുങ്ങളില്‍ നിന്നുമുണ്ട് ) പിന്നെ ഇപ്പോള്‍ പറയുന്നത് റിമ സഹപ്രവര്‍ത്തകരോട് ആണ് പെണ്‍ ഭേദമില്ലാതെ പെരുമാറിയിരുന്നെങ്കില്‍ ഇത്രയും ബുദ്ധിമുട്ട് ഞങ്ങള്‍ക്കുണ്ടാകില്ലായിരുന്നു.

ഒരു കലാകാരന്‍/കലാകാരി ആദ്യം മനസ്സിലാക്കേണ്ടത് മറ്റൊരു കലാകാരനെയോ/കലാകാരിയെയോ ആണ്.

എനിക്കു വന്നൊരു ദുരനുഭവം ഇവിടെ കുറിക്കട്ടെ. ംരര യുടെ തലപ്പത്തിരിക്കുന്ന റിമയെ വച്ച് ഈയിടെ ഞാനൊരു ആഡ് ഫിലിം ചെയ്യുകയുണ്ടായി.10 ലക്ഷം രൂപ എണ്ണി വാങ്ങിയിട്ട് മേക്കപ്പ് റൂമില് എ/സി ഇല്ലാ എന്ന പേരില് ഷൂട്ട് വൈകുന്നേരം 6 മണിക്ക് തുടങ്ങേണ്ട അവസ്ഥ വരെയുണ്ടാക്കിയ വ്യക്തിത്വം ഇല്ലാത്ത വ്യക്തിയാണ് ഈ പ്രസ്ഥാനമൊക്കെ നയിക്കുന്നത്.ഇതു വായിക്കുന്നവര്‍ക്ക് മറ്റൊരു സംശയമുണ്ടാകാം. രാവിലെ മുതല് മേക്കപ്പ് റൂമില് എ/സി ഇല്ലാ എന്ന് ശഠിച്ച് വര്‍ക്ക് ചെയ്യാതിരുന്ന നടി എങ്ങനെ 5 മണിക്ക് ഷൂട്ടില് സഹകരിച്ചു എന്ന്.എവിടെയോ കിടന്ന കാരവന്‍ ഞങ്ങളെക്കൊണ്ട് 5മണിക്ക് ലൊക്കേഷനില് വരുത്തിച്ചു ആ വാശിക്കാരി.

അവിടെ ഒരു ദിവസത്തെ ഷൂട്ടിനായി കരാറു ചെയ്യപ്പെട്ട ഞാനും എന്റെ പാര്‍ട്ണര്‍ അജയ് പി പോള്‍ ഉം ആ ഒരൊറ്റ ദിവസം കൊണ്ട് കടക്കാരായി.ഞങ്ങള്‍ക്കായി മാറ്റി വച്ച പ്രതിഫലത്തിന് മുകളിലായി ഞങ്ങളുടെ ലാഭം ആയിട്ടുള്ള പണം കൂടി കടം തീര്‍ക്കാന്‍ വിനിയോഗിച്ചു.ഒറ്റ വാക്കില് പറഞ്ഞാല് പ്രതിഫലവും കിട്ടിയില്ല കൈ നഷ്ടവും വന്നു.ഇങ്ങനെയുള്ള സഹപ്രവര്‍ത്തകരോട് കരുണയില്ലാത്ത ഇവരുടെയൊക്കെ സമൂഹത്തില് ആളാവാന്‍ പറയുന്ന കപടതയാര്‍ന്ന പ്രസ്ഥാവനകളോട് എനിക്ക് പുച്ഛമാണ്. ഞങ്ങള്‍ ആ സെറ്റില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം അറിയാം ഒരു സംവിധായകനെന്ന നിലയില്‍ മരിച്ച മനസ്സുമായി 5 മണി കഴിഞ്ഞു ഷൂട്ട് ചെയ്തു തീര്‍ത്ത അവസ്ഥ.

ആ പ്രൊഫഷന്‍ തന്നാ ഞാനും തിരഞ്ഞെടുത്തിരിക്കുന്നത്.അവര്‍ക്കു ഒരു ബുദ്ധിമുട്ടുണ്ടാകുമെന്നു കരുതി ഓണ്‍ ദി സ്പോട്ടില്‍ ഞങ്ങള്‍ പോര്‍ട്ടബിള്‍ എ സി റെഡി ആക്കി കൊടുത്തു. അത് പറ്റില്ല എന്ന് പറഞ്ഞായിരുന്നു നിര്‍ബന്ധം പിടിച്ചത്, കൂടാതെ ഷൂട്ട് ചെയ്യുന്ന റൂമില്‍ മാത്രം ആണ് എ സി യുള്ളതു ആ റൂമില്‍ കാരവന് വരുന്നത് വരെ ഇരുന്നത് കൊണ്ടാണ് ആര്‍ട്ട് കാര്‍ക്ക് സെറ്റു കംപ്ലീറ്റ് ചെയ്യാന്‍ കഴിയാതായതും ഷൂട്ട് വൈകിയതും.

നിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു വസ്തുത അടച്ചുറപ്പില്ലാത്തതോ അല്ലെങ്കില്‍ ഒരു സ്ത്രീക്ക് സുരക്ഷിതത്വ മില്ലാത്ത അവസ്ഥയോ അല്ല അവിടുണ്ടായിരുന്നത്. അവിടെ ഈഗോ വര്‍ക്ക് ആകുകയും ഫെമിനിസം തലയ്ക്കു പിടിച്ചിരിക്കുന്ന അവസ്ഥയില്‍ കേവലം എ സി ഇല്ലാത്ത ഒരു കാരണം മൂലം ഞങ്ങള്‍ മനപ്പൂര്‍വം അവര്‍ സ്ത്രീയായതു കൊണ്ട് എ സി കൊടുത്തില്ല എന്നൊക്കെയായിരിക്കും അവര്‍ മനസ്സിലാക്കി വച്ചിരിക്കുന്നത്.(അല്ല സംസാരത്തില്‍ നിന്നും എനിക്ക് മനസ്സിലായതാണ്.) അന്ന് അവരുമായി ഞാന്‍ വര്‍ക്ക് ചെയ്യുന്ന രണ്ടാമത്തെ വര്‍ക്ക് ആണ്.ഏകദേശം 4 വര്‍ഷത്തിന് മുന്‍പും അവരുമായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അന്ന് ഇതൊന്നും ഒരു പ്രോബ്ലം അല്ലായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular