സൂര്യയുടെ കാറിന്റെ അടുത്ത് കിടന്ന് അഭ്യാസം, പാതിരാത്രിയില്‍ നടുറോഡില്‍ ആരാധകരോട് പൊട്ടിത്തറിച്ച് താരം; വീഡിയോ വൈറല്‍

ഹെല്‍മെറ്റ് ധരിക്കാതെ നടുറോട്ടില്‍ ബൈക്കില്‍ പ്രകടനം നടത്തിയ യുവാക്കളോട് പൊട്ടിത്തെറിച്ച് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ. പുതിയ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി ആന്ധ്രയിലേക്കുള്ള യാത്രയിലാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ സാഹസിക പ്രകടനം നടത്തുകയായിരുന്നു യുവാക്കള്‍. അതില്‍ ഒരു ബൈക്ക് സൂര്യയുടെ കാറിന്റെ ടയറിന് അടുത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ കാറില്‍ നിന്നുമിറങ്ങിയ സൂര്യ യുവാക്കളോട് ദേഷ്യപ്പെടുകയായിരുന്നു.

ഹെല്‍മറ്റു പോലും ധരിക്കാതെ റോഡില്‍ ബൈക്കില്‍ അഭ്യാസം കാണിച്ചതാണ് സൂര്യയെ പ്രകോപിപ്പിച്ചത്. കാറില്‍ നിന്നിറങ്ങിയ സൂര്യയെ കണ്ട് യുവാക്കള്‍ ആര്‍പ്പുവിളിക്കുകയും ജയ് വിളിക്കുകയും ചെയ്തു. പിറ്റേ ദിവസം മാധ്യമങ്ങളോടും ഇക്കാര്യം സൂര്യതന്നെ വിവരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular