ഫിലീപ്പീന്‍സ് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇന്ത്യക്കാരന് ദുബൈയില്‍ മൂന്നുമാസം ജയില്‍ ശിക്ഷ; ദൃശ്യങ്ങള്‍ പകര്‍ത്തിയത് മൊബൈല്‍ ക്യാമറ ഉപയോഗിച്ച്

ദുബായ്: ഫിലിപ്പീന്‍സ് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഇന്ത്യക്കാരന് ദുബായില്‍ മൂന്നു മാസം ജയില്‍ ശിക്ഷ. ശിക്ഷ കഴിഞ്ഞ് നാട് കടത്താനും കോടതിയുടെ ഉത്തരവുണ്ട്. സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. 28 വയസുള്ള ഫിലിപ്പീന്‍ യുവതിയുടെ ദൃശ്യങ്ങളാണ് 21കാരനായ ഇന്ത്യന്‍ യുവാവ് പകര്‍ത്തിയത്.

ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന യുവാവ്, സ്ത്രീയുടെ കുളിമുറിയുടെ മതിലില്‍ ചെറിയ ദ്വാരമുണ്ടാക്കി മൊബൈല്‍ ക്യാമറ ഉപയോഗിച്ചാണ് വിഡിയോ ചിത്രീകരിച്ചത്. 2017 ഒക്ടോബര്‍ 10ന് അല്‍ റഫ പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.

മൂന്നു തവണ ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അവ നശിപ്പിച്ചു കളഞ്ഞുവെന്നുമായിരുന്നു ഇയാളുടെ മൊഴി. സ്വന്തം കുളിമുറിയിലുള്ള ചെറിയ ജനവാതിലില്‍ കയറിയാണ് രഹസ്യമായി ഫിലിപ്പീന്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് ഇന്ത്യക്കാരന്‍ പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ഗംഭീര സിനിമയെന്ന് ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് ടീമംഗങ്ങൾ

പ്രേക്ഷകർ വൻ വിജയമാക്കിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് കാണാൻ എസ്.ശ്രീജിത്ത് IPS തീയേറ്ററിലെത്തി ഒറിജിനൽ സ്‌ക്വാഡ് അംഗങ്ങൾ. കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനൽ ടീമംഗങ്ങൾ സിനിമ ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു. സിനിമ...

മക്കളെ കട്ടിപ്പിടിച്ച് അമ്മ തീകൊളുത്തി; രക്ഷിക്കാന്‍ ശ്രമിച്ച പിതാവുള്‍പ്പെടെ 4 മരണം

വില്ലുപുരം: തമിഴ്‌നാട്ടില്‍ തീകൊളുത്തി അമ്മയും രണ്ടു പെണ്‍കുട്ടികളും മുത്തട്ഠനും മരിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. എം. ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍, പിതാവ് പൊന്നുരംഗം (78)...

ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളെ നടന്റെ കാറിടിച്ചു; ഭാര്യ മരിച്ചു, ഭര്‍ത്താവിന് ഗുരുതര പരുക്ക്; അറസ്റ്റില്‍

ബെംഗളൂരു∙ കന്നട നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് നാൽപ്പത്തിയെട്ടുകാരിയായ സ്ത്രീ മരിച്ചു. ഭർത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. വസന്തപുരയില്‍ ഫുട്‍പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളായ എസ്. പ്രേമ...