എത്തനെ രജനിപ്പടം പാത്രിക്കാ……കിടിലന്‍ ട്രെയ്ലുമായി മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സ്

പ്രേക്ഷകര്‍ക്ക് ആകാംക്ഷയുടെ ചിറകുവിരിച്ച് മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ട്രെയ്ലര്‍ ഇറങ്ങി. പ്ലേ ഹൗസ് മൂവീസ് നിര്‍മിക്കുന്ന ചിത്രം ശ്യാംദത്ത് സൈനുദിന്റെ ആദ്യ സംവിധാന സംരംഭമാണ്. മമ്മൂട്ടിയുടേതായി പുറത്തിറങ്ങാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ത്രില്ലിംഗ് ചിത്രങ്ങളില്‍ ഒന്നാണിത്.ഫവാസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായിട്ടാണ് ചിത്രം പുറത്തിറക്കുന്നത്. ലിജോമോള്‍ ജോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജോയ് മാത്യു, നീനാ കുറുപ്പ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, സുധി കോപ്പ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. ആദര്‍ശ് ഏബ്രഹാമാണ് സംഗീത സംവിധായകന്‍.സ്ട്രീറ്റ് ലൈറ്റ്സിന്റെ ടീസറില്‍ പരിചിതമുഖമായി മമ്മൂട്ടി മാത്രമാണുള്ളത്. തമിഴ് സംസാരിക്കുന്ന വില്ലന്‍ ലുക്കുള്ള ആളുകളെയും കാണിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular