ഞാന്‍ പെണ്‍കുട്ടിയായി ജനിച്ചത് എന്റെ കുറ്റമാണോ എന്നാണ് അക്കാലത്തെ എന്റെ ഏറ്റവും വലിയ കൗണ്ടര്‍ പോയിന്റ് … പൊരിച്ച മീന്റ പേരില്‍ റിമയ്‌ക്കെതിരായ ട്രോളുകളില്‍ മറുപടിയുമായി ഹിമ ശങ്കര്‍

തന്റെ ഫെമിനിസം ആരംഭിക്കുന്നത് ഒരു പൊരിച്ച മീനില്‍ നിന്നുമാണ് എന്ന് പറഞ്ഞ നടി റിമ കല്ലിങ്കലിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. എന്തുകൊണ്ടാണ് എനിക്ക് മീന്‍ പൊരിച്ചത് കിട്ടാതിരുന്നത് എന്ന് ചോദിച്ചു എന്നാണ് തിരുവനന്തപുരത്ത് നടന്ന ടെഡ് എക്സ് ടോക്സില്‍ സംസാരിക്കവേ റിമ പറഞ്ഞത്.എന്നാല്‍ ഈ വിഷയത്തില്‍ റിമയ്ക്ക് പിന്തുണയുമായി നടി ഹിമ ശങ്കര്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഹിമയുടെ കുറിപ്പ് വായിക്കാം

മിക്കവാറും എല്ലാ പെണ്‍കുട്ടികള്‍ക്കുമുണ്ടാകും , അസമത്വത്തിന്റെ, മാറ്റി നിര്‍ത്തലുകളുടെ പല തരം കഥകള്‍ പറയാന്‍ .. ഇപ്പോ പറയുമ്പോ ഈസിയായിട്ടു പറയാമെങ്കിലും ചെറിയ കുട്ടിയായിരുന്നപ്പോള്‍ അതെത്ര വലുതായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ … ഏറ്റവും കൂടുതല്‍ അടികള്‍ കൊണ്ട് കാല് പൊളിഞ്ഞിട്ടുള്ളത് വികൃതി കാട്ടിയതിനല്ല .. തിരിച്ച് ചോദ്യങ്ങള്‍ ചോദിച്ചതിന് , പെണ്‍കുട്ടിയായത് കൊണ്ട് ചുണ്ടെടുക്കരുത് , ഉറക്കെ സംസാരിക്കരുത് , കാലിന്‍മേല്‍ കാല്‍ വച്ച് ഇരിക്കരുത് , അതിഥികള്‍ വന്നാല്‍ അവരുടെ കൂടെ ഇരിക്കരുത് … അങ്ങനെ അങ്ങനെ .. ഞാന്‍ പെണ്‍കുട്ടിയായി ജനിച്ചത് എന്റെ കുറ്റമാണോ എന്നാണ് അക്കാലത്തെ എന്റെ ഏറ്റവും വലിയ കൗണ്ടര്‍ പോയിന്റ് …

ചേട്ടന്‍മാരെ ഇതൊക്കെ കേള്‍ക്കുമ്പോ നിങ്ങള്‍ക്ക് ഫെമിനിച്ചിയെന്നും വറുത്ത മീന്‍ കാര്യം എന്നൊക്കെ പറഞ്ഞ് കളിയാക്കാം. പക്ഷേ എവിടെയെങ്കിലും നിങ്ങള്‍ക്കും പറയാനുണ്ടാകും. ഇത്തരം ജെന്‍ഡര്‍ ബേസ്ഡ് അല്ലാത്ത ഏതെങ്കിലും മാറ്റി നിര്‍ത്തലിന്റെ വേദന കഥ. പക്ഷേ നിങ്ങളുടെ ഈഗോ മാറ്റി വെച്ചാല്‍ എത്രയോ കാര്യങ്ങള്‍ നല്ലത് ഇവിടെ സംഭവിക്കും ഇവിടെ.. അറിയാമോ …

ഇനി പെണ്ണുങ്ങളേ, നിങ്ങളുടെ പുരുഷന്‍മാരേക്കാള്‍ വലിയ ശത്രുക്കള്‍ സ്വയം ബോധമില്ലാത്ത, അടിമ മനസ്സുള്ള, സ്വന്തം അവസ്ഥകളെ, ആഗ്രഹങ്ങളെ മറന്ന് ജീവിക്കുന്ന , അതിന്റെ ഫ്രസ്ട്രേഷന്‍ സ്വന്തം മക്കളുടെ/സ്ത്രീകളുടെ അടുത്ത് കാണിക്കുന്ന അമ്മമാരായ/പുരുഷനെ ഇംപ്രസ് ചെയ്യുന്നതാണ് ജീവിതം എന്ന് വിചാരിച്ച് ജീവിക്കുന്ന സ്ത്രീകളാണ്. ഈ അമ്മമാര്‍ + അച്ഛന്‍മാര്‍ നന്നായി വളര്‍ത്തിയിരുന്നെങ്കില്‍ സഹജീവികളെ അംഗീകരിക്കാന്‍ എന്നേ എല്ലാരും പഠിച്ചേനേ. അനുഭാവപൂര്‍വ്വം കാണണം ഇത്തരം പുരുഷന്‍മാരെ , ടുീശഹലറ ഗശറ െ.. സ്ത്രീകളേ നിങ്ങള്‍ക്കേ അത് പറ്റൂ ..

ഇതുവരെയുള്ള കാലത്തിന്റെ തിരുശേഷിപ്പുകള്‍ ശരീരത്തിലും , മനസിലും , സമൂഹത്തിലും പേറേണ്ട ആവശ്യമൊന്നുമില്ല . മാറേണ്ടവര്‍ക്ക് ഇന്ന് മാറാം .. അല്ലെങ്കില്‍ സ്വസ്ഥതയില്ലാത്ത , തമ്മില്‍ വിശ്വാസമില്ലാത്ത , കടിപിടികൂടുന്ന സമൂഹത്തിലേക്ക് ഇനിയും വളരാം .. എല്ലാം നിങ്ങടെ ചോയ്സ്.

വാല് : ആണേ , പെണ്ണേ നിങ്ങള്‍ ഈഗോ സ്നേഹിച്ചിരുന്നെങ്കില്‍ , ശരീരത്തെ കാണാതെ , മനസിനേയും ആത്മാവിനേയും അറിഞ്ഞിരുന്നെങ്കില്‍ ഇവിടെ നടക്കുന്ന വലിയ വിവാദങ്ങള്‍ ഒക്കെ മണ്ടത്തരങ്ങള്‍ ആണ് എന്ന് എന്നേ മനസിലായേനെ .. ഒരുപക്ഷേ അവനവനെ എങ്കിലും അറിയാന്‍ ശ്രമിക്കൂ .. (എപ്പോഴും പറയും ഇത് .. എന്നും പറയും .. വിരസമാകുന്നവര്‍ വായിക്കണ്ട )

Similar Articles

Comments

Advertismentspot_img

Most Popular