കുട്ടിക്കാലത്ത് ആദ്യം ശരീരത്തില്‍ കൈ വച്ചത് വീട്ടിലെ ഡ്രൈവര്‍.. പിന്നീട് സ്വാധീനമുള്ള കുടുംബത്തിലെ അംഗം; നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കറാച്ചി: ഓരോ ദിവസം ചെല്ലുംതോറും സിനിമാ മേഖലയിലെ പീഡനകഥകള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. തനിക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് പാകിസ്ഥാനി നടി നദിയ ജമീല്‍. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പാകിസ്താനില്‍ കഴിഞ്ഞദിവസം ബാലികയെ പീഡിപ്പിച്ച് കൊന്നതില്‍ പ്രതിക്ഷേധം ശക്തമായതിനെ തുടര്‍ന്നാണ് നടിയുടെയും പ്രതികരണം.

കുട്ടിക്കാലത്ത് വീട്ടിലെ ഡ്രൈവറാണ് തന്റെ ശരീരത്ത് ആദ്യമായി കൈ വച്ചത്. പിന്നീട് സ്വാധീനമുള്ള ഒരു കുടുംബത്തിലെ അംഗം. അയാള്‍ ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ലണ്ടനില്‍ ജീവിക്കുകയാണെന്നും നദിയ പറയുന്നു. എന്നാല്‍ ഇപ്പോഴും ഒന്നും പുറത്ത് പറയരുതെന്നാണ് തന്റെ കുടുംബം പറയുന്നത്. എന്നാല്‍ ഞാന്‍ എന്തിന് നാണം കെടണം? ഞാനല്ല നാണിക്കേണ്ടത്, ഒരിക്കലും ഞാന്‍ നാണിക്കേണ്ടതില്ലെന്നും നടി പറയുന്നു.

മാനഭംഗം അവസാനിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്ത്രീശരീരത്തിന്റെ ഉടമകള്‍ തങ്ങളാണെന്നു പുരുഷന്മാരെ പഠിപ്പിക്കുന്നത് നിര്‍ത്തുക. ആഗ്രഹിക്കുന്ന ആരുമായും ലൈംഗിക ബന്ധം പുലര്‍ത്താമെന്നാണ് പല പുരുഷന്മാരുടെയും ധാരണ. അതവരുടെ അവകാശമാണെന്നും അവര്‍ വിചാരിക്കുന്നു. ഈ അവകാശബോധം കുട്ടിക്കാലം മുതലേ ആണ്‍കുട്ടികളെ പഠിപ്പിക്കുന്നു. ജന്മനാ ഇത്തരം അറിവുമായി ആരും ജനിക്കുന്നില്ല. സ്ത്രീ ശരീരത്തെക്കുറിച്ചുള്ള ഉടമാബോധം ആണ്‍കുട്ടികളെ പഠിപ്പിക്കുന്നതു നമ്മുടെ സമൂഹം തന്നെയാണ്. ഈ ചീത്ത പാഠവും പഠനവും നിര്‍ത്തൂ. ശരിയായത് കുട്ടികളെ പഠിപ്പിക്കൂ നദിയ ട്വിറ്ററില്‍ കുറിച്ചു.

മാനഭംഗത്തിന് ഇരായകുന്നവര്‍ ശാരീരികമായും മാനസികമായും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു. വിവരം പുറത്തായാലോ എന്ന അപമാനം മറു വശത്ത്. ഈ നിശബ്ദതയില്‍ കുറ്റവാളികള്‍ രക്ഷപെടുന്നു. ഇത് ആവര്‍ത്തിക്കപ്പെടുന്നു. ഞാന്‍ ആദ്യമായി പീഡിപ്പിക്കപ്പെടുമ്പോള്‍ നാല് വയസാണ് ഉണ്ടായിരുന്നത്. കോളെജില്‍ എത്തിയപ്പോഴും എനിക്കെതിരായ ആക്രമണം ശക്തമായിരുന്നു. ഇത് പുറത്ത് പറഞ്ഞാല്‍ തകരുന്നത് കുടുംബത്തിന്റെ അഭിമാനം. കുടുംബത്തിന്റെ അഭിമാനം എന്റെ ചുമലിലാണോ കെട്ടി വച്ചിരിക്കുന്നത്? അഭിമാനിയായ, ശക്തയായ, സ്നേഹമുള്ള ഒരു യുവതിയാണ് ഞാന്‍. ഞാന്‍ തന്നെ ആയിരിക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. നദിയ പറയുന്നു.

Similar Articles

Comments

Advertisment

Most Popular

മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ഗംഭീര സിനിമയെന്ന് ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് ടീമംഗങ്ങൾ

പ്രേക്ഷകർ വൻ വിജയമാക്കിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് കാണാൻ എസ്.ശ്രീജിത്ത് IPS തീയേറ്ററിലെത്തി ഒറിജിനൽ സ്‌ക്വാഡ് അംഗങ്ങൾ. കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനൽ ടീമംഗങ്ങൾ സിനിമ ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു. സിനിമ...

മക്കളെ കട്ടിപ്പിടിച്ച് അമ്മ തീകൊളുത്തി; രക്ഷിക്കാന്‍ ശ്രമിച്ച പിതാവുള്‍പ്പെടെ 4 മരണം

വില്ലുപുരം: തമിഴ്‌നാട്ടില്‍ തീകൊളുത്തി അമ്മയും രണ്ടു പെണ്‍കുട്ടികളും മുത്തട്ഠനും മരിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. എം. ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍, പിതാവ് പൊന്നുരംഗം (78)...

ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളെ നടന്റെ കാറിടിച്ചു; ഭാര്യ മരിച്ചു, ഭര്‍ത്താവിന് ഗുരുതര പരുക്ക്; അറസ്റ്റില്‍

ബെംഗളൂരു∙ കന്നട നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് നാൽപ്പത്തിയെട്ടുകാരിയായ സ്ത്രീ മരിച്ചു. ഭർത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. വസന്തപുരയില്‍ ഫുട്‍പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളായ എസ്. പ്രേമ...