രവി പൂജാരി പി.സി. ജോര്‍ജ് എംഎല്‍എയെ വിളിച്ചതിന് തെളിവ് ലഭിച്ചതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

ച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ അറസ്റ്റിലായ അധോലോക നായകന്‍ രവി പൂജാരി പി.സി. ജോര്‍ജ് എംഎല്‍എയെ വിളിച്ചതിന് തെളിവ് ലഭിച്ചതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ആഫ്രിക്കയിലെ സെഗലില്‍ നിന്നും നാലു ഇന്റര്‍നെറ്റ് കോളുകളാണ് രവി പൂജാരി പി സി ജോര്‍ജിനെ വിളിച്ചിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മാധ്യമ ശ്രദ്ധ ലക്ഷ്യമിട്ടായിരുന്നു രവി പൂജാരിയുടെ നീക്കമെന്ന് സംശയം അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. അത് അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ അറസ്റ്റിലായ അധോലോക നായകന്‍ രവി പൂജാരി തനിക്കു നേരെ വധഭീഷണി മുഴക്കിയെന്ന് പി.സി. ജോര്‍ജ് എംഎല്‍എ പറഞ്ഞിരുന്നു. ആഫ്രിക്കയില്‍ നിന്നാണ് തനിക്ക് ഒരു നെറ്റ് കോള്‍ വരുന്നത്. തന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്നാണു പൂജാരി. ഇതു കേട്ടതോടെ നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ തന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ് എന്ന് അറിയാവുന്ന ഇംഗ്ലിഷില്‍ താനും മറുപടി പറഞ്ഞുവെന്ന് പി.സി. ജോര്‍ജ് വ്യക്തമാക്കി.
ആദ്യം അയാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം കണ്ടില്ലേ? എന്നാണു ചോദിച്ചത്. താന്‍ കണ്ടില്ല, വായിക്കാന്‍ സമയം കിട്ടിയില്ല, ക്ഷമിക്കണം എന്നുപറഞ്ഞപ്പോഴാണു വിളിച്ചയാള്‍ താന്‍ രവി പൂജാരിയാണെന്നു വെളിപ്പെടുത്തുന്നതെന്നും പി സി വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പൊലീസിന് പി സി ജോര്‍ജ് പരാതി നല്‍കിയിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular