ഇപ്പോഴും 98 ശതമാനം ആക്ടിവിസ്റ്റാണ്.. രണ്ടു ശതമാനം മാത്രമാണ് രാഷ്ട്രീയക്കാരന്‍, മോദി വന്‍ തോല്‍വിയെന്നും ജിഗ്നേഷ് മെവാനി

ചെന്നൈ: താന്‍ ഇപ്പോഴും 98 ശതമാനവും ആക്ടിവിസ്റ്റാണെന്നും 2 ശതമാനം മാത്രമാണ് രാഷ്ട്രീയക്കാരനെന്നും ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മെവാനി. പശുക്കളെയല്ല ഭൂമിയാണ് തങ്ങള്‍ക്ക് വേണ്ടതെന്നും തന്നെ സംബന്ധിച്ചെടുത്തോളം പശുവിശുദ്ധ മൃഗമല്ലെന്നും മെവാനി പറഞ്ഞു. ചെന്നൈയില്‍ ദ ഹിന്ദു ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മെവാനി.

വാഗ്ദാനങ്ങള്‍ നടപ്പിലാക്കാത്ത മോദി ഒരു വലിയ തോല്‍വിയാണ്. ലോകം ചുറ്റി നടക്കുന്ന മോദിക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി 10 നല്ല ആശയങ്ങള്‍ പോലും കൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെന്നും മെവാനി പറഞ്ഞു. ഗുജറാത്തില്‍ തന്റെ മണ്ഡലമായ വദ്ഗാമിന്റെ വികസനത്തിന് ഊന്നല്‍നല്‍കുന്നതായും മെവാനി പറഞ്ഞു.

നിയമസഭയില്‍ ഒരിക്കലും വിപ്ലവം നടക്കില്ലെന്നും നമ്മള്‍ തെരുവിലെ ജനതയ്‌ക്കൊപ്പം തന്നെയായിരിക്കണമെന്നും മെവാനി നേരത്തെ പറഞ്ഞിരുന്നു. നിയമസഭയില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായി താന്‍ മാറുമെന്നും അതുപോലെ തന്നെ സമരങ്ങളുടെ രാഷ്ട്രീയവും തുടരുമെന്നും ജിഗ്‌നേഷ് പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular