വീണ്ടും ഹ്യൂമേട്ടന്‍ ഗോളടിച്ചു, മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്‌സിനു വിജയം

മുംബൈ: ഇയാന്‍ ഹ്യൂമിന്റെ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വിജയത്തുടര്‍ച്ച. മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചാണ് ഡേവിഡ് ജയിംസിന്റെ ശിക്ഷണത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്.

23-ാം മിനിറ്റില്‍ വിവാദത്തിന്റെ അകന്പടിയോടെ ഹ്യൂം നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടിയത്. കിസിറ്റോയുടെ ഫ്രീകിക്കാണ് ഹ്യൂം ഗോളാക്കി മാറ്റിയത്. മുംബൈ കളിക്കാര്‍ ഓഫ്‌സൈഡ് അടക്കമുള്ള വാദങ്ങള്‍ നിരത്തിയെങ്കിലും റഫറി അംഗീകരിച്ചില്ല. ഡല്‍ഹി ഡൈനമോസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഹ്യൂം ഹാട്രിക് നേടിയിരുന്നു. രണ്ടാം പകുതിയില്‍ സിഫ്‌നിയോസിനെ പിന്‍വലിച്ച് മലയാളിതാരം സി.കെ.വിനീതിനെ ഇറക്കിയെങ്കിലും ഗോള്‍ അവസരങ്ങള്‍ മുതലാക്കാനായില്ല.

പത്തു മത്സരങ്ങളില്‍നിന്ന് 14 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇത്രയും മത്സരങ്ങളില്‍നിന്ന് 14 പോയിന്റുള്ള മുംബൈ അഞ്ചാം സ്ഥാനത്തുണ്ട്. ഗോള്‍ ശരാശരിയാണ് മുംബൈയെ ബ്ലാസ്റ്റേഴ്‌സിനു മുന്നില്‍നിര്‍ത്തുന്നത്. സീസണില്‍ കേരളത്തിന്റെ മൂന്നാം ജയമാണ് മുംബൈക്കെതിരായത്.

Similar Articles

Comments

Advertismentspot_img

Most Popular