ജഡ്ജിമാര്‍ തമ്മിലുള്ള ഭിന്നത, പ്രതിസന്ധി പരിഹരിക്കാന്‍ ഏഴംഗ സമിതിയേ ബാര്‍ കൗണ്‍സില്‍ നിയോഗിച്ചു

ന്യൂഡല്‍ഹി: സുപ്രിം കോടതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹിക്കുന്നതിനായി ബാര്‍ കൗണ്‍സില്‍. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മുതിര്‍ന്ന ജഡ്ജിമാരും തമ്മിലുള്ള ഭിന്നത പരിഹരിക്കാനായി ഏഴംഗ സമിതിയേയാണ് ബാര്‍ കൗണ്‍സില്‍ നിയോഗിച്ചത്. ഇവര്‍ ന്യായാധിപരുമായി കൂടിക്കാഴ്ച നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരേയും സുപ്രിം കോടതി ഭരണസംവിധാനത്തിനുമെതിരേ കഴിഞ്ഞ ദിവസം നാലു മുതിര്‍ന്ന ജഡ്ജിമാര്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബാര്‍ കൗണ്‍സില്‍ പ്രശ്നപരിഹാരത്തിനായി ഇടപ്പെടുകയും സമിതിയെ നിയോഗിക്കുകയും ചെയ്തിരിക്കുന്നത്. സുപ്രിം കോടതിയിലെ ഈ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും മനന്‍ കുമാര്‍ മിശ്ര പറഞ്ഞു.

കാര്യങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കരുത്. അത് പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നീക്കങ്ങളില്‍ നിന്നും എല്ലാവരും പിന്മാറണം. ഇത് ജുഡീഷ്യറിയുടെ പ്രതിച്ഛായ നശിപ്പിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

SHARE