അഞ്ചു വയസുള്ള സ്വന്തം കുഞ്ഞിന് മുന്നില്‍ വച്ച് കഴുത്തില്‍ കത്തിവെച്ച് തന്നെ പീഡിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയം യുവതി കടിച്ചു മുറിച്ചു

ജൊഹനാസ്ബര്‍ഗ്: അഞ്ച് വയസ്സുള്ള സ്വന്തം കുഞ്ഞിന് മുമ്പില്‍ വച്ച് കഴുത്തില്‍ കത്തിവച്ച് തന്നെ പീഡിപ്പിച്ച ആളുടെ ജനനേന്ദ്രിയം യുവതി കടിച്ച് മുറിച്ചു. കുഞ്ഞ് നോക്കി നില്‍ക്കെയാണ് ഗര്‍ഭിണിയായ യുവതിക്കെതിരെ കൊടുംക്രൂരത അരങ്ങേറിയത്. സൗത്ത് ആഫ്രിക്കയിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയായ മ്പുമലംഗയിലാണ് സംഭവം.

റോഡരികില്‍ കുഞ്ഞിനൊപ്പം വാഹനം കാത്ത് നില്‍ക്കുകയായിരുന്ന യുവതിയ്ക്ക് രണ്ട് പേര്‍ ചേര്‍ന്ന് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് കാറില്‍ കയറിയ യുവതിയെ ഭീഷണിപ്പെടുത്തി വാഹനം കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. കൂട്ടത്തിലൊരാള്‍ കഴുത്തില്‍ കത്തി വച്ച് കുഞ്ഞിന് മുമ്പില്‍ വച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

ഇതിനിടെ പീഡിപ്പിച്ച ആളുടെ ജനനേന്ദ്രിയം യുവതി കടിച്ച് മുറിച്ചു. വേദന സഹിക്കാതെ ഇയാള്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടുവെന്നാണ് മ്പുമലംഗ പൊലീസ് പറയുന്നത്. ആക്രമികളെ കണ്ടെത്തുന്നതിനായി പൊലീസ് പ്രദേശത്തെ ക്ലിനിക്കുകളിലെല്ലാം അന്വേഷണം നടത്തി വരികയാണ്. ജനനേന്ദ്രിയത്തില്‍ കാര്യമായ ക്ഷതമേറ്റതിനാല്‍ ചികിത്സ തേടി ആശുപത്രിയില്‍ എത്താതിരിക്കില്ലെന്നാണ് പൊലീസിന്റെ നിഗമനം.

Similar Articles

Comments

Advertismentspot_img

Most Popular