തമാശ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത് സിനിമയിലേക്ക് കയറിയ താരമാണ് കൃഷ്ണപ്രഭ. പിന്നീട് പ്രാധാന്യമുള്ള റോളുകള്‍ കൈകാര്യം ചെയ്ത് ആളുകളുടെ മനസില്‍ താരം ഇടം നേടി. ലൈഫ് ഓഫ് ജോസൂട്ടി, ഒരു ഇന്ത്യന്‍ പ്രണയകഥ, ഹണി ബീ 2.5 തുടങ്ങിയവയാണ് കൃഷ്ണപ്രഭയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. ഒരു നര്‍ത്തകി കൂടിയാണ് താരം.തന്റെ ഫിറ്റ്നസ് രഹസ്യം എന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ കൃഷ്ണപ്രഭ. നൃത്തപരിശീലനവും ചിട്ടയായ വ്യായാമവും യോഗയുമാണ് തന്നെ ഇത്തരത്തില്‍ പ്രാപ്തയാക്കിയത്. വ്യായാമത്തിന്റെ ഭാഗമായി യോഗ ചെയ്യുന്നതിനിടെ കൃഷ്ണപ്രഭ തല കീഴായി നില്‍ക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്
‘ഇതൊക്കെ എന്ത്…ഒരിക്കലും പരാജയം സമ്മതിയ്ക്കരുതെന്ന’ ക്യാപ്ഷനോടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് കൃഷ്ണ പ്രഭ തന്റെ ടെയിനിംങ് വീഡിയോ പങ്കുവച്ചത്. താരത്തിന്റെ ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണവുമായാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.
ഇതൊക്ക എന്ത് 😁 Never Give Up 😍
Gepostet von Krishna Praba am Sonntag, 7. Januar 2018