തന്റെ പേര് ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി കസബയിലെ നായിക

തന്റെ പേര് ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി നടി നേഹ സക്‌സേന. തന്റെ പേര് ഉപയോഗിച്ച് ആളുകള്‍ ഫെയ്‌സ്ബുക്കില്‍ ബന്ധപ്പെടാനും സൗഹൃദം ഉണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ തന്റെ പേരില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നവരെ വിശ്വസിക്കരുതെന്നും നേഹ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
തന്റെ പേര് ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ ആളുകളോട് ബന്ധപ്പെടാന്‍ ശ്രമിക്കുന്നുത്. തന്റെ സുഹൃത്താണെന്നും കുടുംബമാണെന്നും പറഞ്ഞാണ് ഇത്തരം വ്യാജന്മാര്‍ ആളുകളെ ബന്ധപ്പെടുന്നതെന്നും നേഹ പറയുന്നു. കേരളത്തില്‍നിന്നുള്ള സുഹൃത്തുക്കളും ഫോളോവേഴ്‌സും പ്രത്യേകം ശ്രദ്ധിക്കണമെന്നും നേഹ പറഞ്ഞു.
മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ മമ്മൂട്ടി ചിത്രം കസബ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നേഹ ഏറ്റവും ഒടുവിലായി അഭിനയിച്ചത് സഖാവിന്റെ പ്രിയസഖി എന്ന ചിത്രത്തിലാണ്. കണ്ണൂര്‍ രാഷ്ട്രീയം അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ ശക്തമായ സ്ത്രീകേന്ദ്രീകൃത കഥാപാത്രമാണ് നേഹയുടേത്. സുധീര്‍ കരമനയാണ് സിനിമയിലെ നായിക.

Similar Articles

Comments

Advertisment

Most Popular

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി

ഈ വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമായിരിക്കുമെന്നുറപ്പ് നൽകി മദനോത്സവത്തിന്റെ ടീസർ റിലീസായി. സുധീഷ് ഗോപിനാഥ് സംവിധാനം ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ന് റിലീസായ വളരെ രസകരമായ ടീസറിൽ...

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...