കളിയല്ല കാര്യം…ക്രിക്കറ്റ് മാത്രമല്ല, പാട്ടും വഴങ്ങും; സ്വന്തമായി മ്യൂസിക് ആല്‍ബവുമായി സുരേഷ് റെയ്‌ന!

മുംബൈ: ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവിനായി കഠിനാധ്വാനം നടത്തുന്നതിനിടയില്‍ കളിമാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. നീലക്കുപ്പായത്തില്‍ കണ്ടിട്ട് നാള് കുറേ ആയെങ്കിലും ഇന്ത്യന്‍ ആരാധകരുടെ മനസില്‍ ഇന്നും താരമാണ് സുരേഷ് റെയ്ന. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു റെയ്ന അവസാനമായി ഇന്ത്യന്‍ ജഴ്സിയില്‍ അവസാനമായി കളിത്തിലിറങ്ങിയത്. പിന്നീട് യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ട് താരം ടീമിന് പുറത്ത് പോവുകയായിരുന്നു.

തിരിച്ചു വരാനായി താരം കഠിനാധ്വനം ചെയ്യുന്നുണ്ടെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനവും യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതും താരത്തിന് തിരിച്ചടിയായി. കഴിഞ്ഞ രഞ്ജിയിലും താരത്തിന്റേത് മോശം പ്രകടനമായിരുന്നു.

എന്നാല്‍ ഈ ഇടവേള ആസ്വാദ്യകരമാക്കാന്‍ ഉപയോഗിച്ചിരിക്കുകയാണ് സുരേഷ് റെയ്ന. സ്വന്തമായി മ്യൂസിക് വീഡിയോ ഇറക്കിയിരിക്കുകയാണ് റെയ്ന. ഭാര്യ പ്രിയങ്ക റെയ്ന റെഡ് എഫ്.എമ്മില്‍ അവതരിപ്പിക്കാന്‍ പോകുന്ന പുതിയ പരിപാടിയുടെ ഭാഗമായാണ് മ്യൂസിക് വീഡിയോ ഇറക്കിയിരിക്കുന്നത്. മകള്‍ ഗ്രേഷ്യയും അച്ഛനും അമ്മയ്ക്കുമൊപ്പം വീഡിയയോയിലുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular