ദുല്‍ഖറിനെയും അമാലിനെയും തള്ളി കല്ല്യാണത്തിലെ താരമായി കുഞ്ഞു മറിയം, വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍

ദുല്‍ഖറിനെ പോലെ തന്നെ കുഞ്ഞുമറിയത്തിനുമുണ്ട് ഒരുപിടി ആരാധകര്‍. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാറുള്ള കുഞ്ഞുമാലാഖ മറിയം അമീറയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്ത് ഹിറ്റാക്കാറുണ്ട്. ആരാധകരുമായി മകളുടെ വിശേഷങ്ങള്‍ ദുല്‍ഖറും ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. മമ്മൂട്ടിയുടെ സഹോദരിയുടെ മകളുടെ കല്ല്യാണത്തിനെത്തിയ കുഞ്ഞു മറിയമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.

വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയോ ദുല്‍ഖറോ അല്ല താരം ക്യാമറകള്‍ മിന്നിമറഞ്ഞപ്പോള്‍ കൗതുകത്തോടെ ക്യാമറ നോക്കി ചിരിക്കുന്ന കുഞ്ഞുമറിയമായിരുന്നു താരമായത്. മകളെ എടുത്ത് നീങ്ങുന്ന ദുല്‍ഖറിനെയും അമാലിനെയുമാണ് വിവാഹ വീഡിയോ ടീസറില്‍ കാണുന്നത്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ മറിയത്തെ കാണാനായതിന്റെ സന്തോഷത്തിലാണ് ദുല്‍ഖറിന്റെ ആരാധകര്‍.
https://www.facebook.com/maritusstudio/videos/1640140356080239/

Similar Articles

Comments

Advertismentspot_img

Most Popular