തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നു, പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമോ പക്ഷമോ ഇല്ലെന്ന് സീതാറാം യെച്ചൂരി

തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് ഐക്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമോ പക്ഷമോ ഇല്ല.കോണ്‍ഗ്രസിനോടല്ല ജനങ്ങളോടാണ് ആഭിമുഖ്യമെന്നും കോണ്‍ഗ്രസ്സ് സഖ്യം തീരുമാനിക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി. നയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിപക്ഷ ഐക്യം തീരുമാനിക്കുന്നത്. കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച കാര്യത്തില്‍ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാകും.

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന് സിപിഎം പ്രതിപക്ഷ ഐക്യം രൂപീകരിക്കണമെന്നു വാദിക്കുന്നവില്‍ പ്രധാനിയാണ് യെച്ചൂരി. എന്നാല്‍ യെച്ചൂരിയുടെ നിലപാടുകളെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളും തള്ളിയിരുന്നു. വര്‍ഗീയതയെ എതിര്‍ക്കാന്‍ നവഉദാരവത്ക്കരണവുമായി ചേരില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ വര്‍ഗ്ഗീയതയെയും കോണ്‍ഗ്രസിന്റെ നയങ്ങളെയും ഒരുപോലെ എതിര്‍ക്കണമെന്നായിരുന്നു കേരളത്തിലെ നേതാക്കളുടെ നിലപാട്.

Similar Articles

Comments

Advertismentspot_img

Most Popular