ഓട്ടോ ഡ്രൈവര്‍ ആയ ആരാധകന് വിക്രം കൊടുത്ത കിടിലന്‍ സര്‍പ്രൈസ്…( വിഡിയോ വൈറലാകുന്നു)

ആരാധകരോട് എന്നും പ്രത്യേക സ്‌നേഹം കാണിക്കുന്ന താരമാണ് ചിയാന്‍ വിക്രം. ആരാധകരുടെ കൈയ്യടിയാണ് തന്റെ വിജയം എന്ന് വെറും വാക്ക് പറയുന്ന താരങ്ങളില്‍ നിന്ന് വിക്രം വേറിട്ടു നില്‍ക്കുന്നതും അതുകൊണ്ടുതന്നെ. താരത്തിന്റെ ആരാധക സ്‌നേഹം വിളിച്ചു പറയുന്ന ഒരു മനോഹര വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിക്രമിന്റെ കടുത്ത ആരാധകനായ ഓട്ടോ ഡ്രൈവര്‍ക്കാണ് ഇത്തവണ വിക്രമം സര്‍പ്രൈസ് കൊടുത്തത്. ആരാധകന്റെ ഓട്ടോയില്‍ യാത്ര ചെയ്തായിരുന്നു വിക്രം ആരാധകന് സര്‍പ്രൈസ് നല്‍കിയത്. താരത്തിന്റെ കടുത്ത ആരാധകനായ ഓട്ടോ െ്രെഡവര്‍ തന്റെ ഓട്ടോ മുഴുവന്‍ വിക്രമിന്റെ ഫോട്ടോ പതിച്ചിരിക്കുകയാണ്. ഇതുമായാണ് അദ്ദേഹം താരത്തെ കാണാനെത്തിയത്. ചെറുപ്പം മുതലുള്ള തന്റെ ആരാധനയും സ്‌നേഹവുമൊക്കെ വിക്രത്തെ അറിയിക്കുകയും ചെയ്തു. ഇതുകണ്ട് അതിശയപ്പെട്ട വിക്രം ആരാധകന് തിരികെ കിടിലന്‍ സര്‍െ്രെപസ് നല്‍കി. ആരാധകന്റെ ഓട്ടോയിലാണ് തന്റെ പുതിയ ചിത്രമായ സാമി 2വിന്റെ സെറ്റിലേയ്ക്ക് വിക്രം പോയത്. ഒരു ആരാധകന് ഇതില്‍പകരം എന്ത് വേണം.
ഇതിന് മുമ്പ് കേരളത്തില്‍ നടന്ന അവാര്‍ഡ് ചടങ്ങിനിടെ തന്നെ കാണാനെത്തിയ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചു മാറ്റിയപ്പോള്‍ വിക്രം ഇടപെട്ടത് വാര്‍ത്തയായിരുന്നു. പിന്നീട് അയാളുടെ ആഗ്രഹം പോലെ ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.

SHARE