അയ്യോ എന്തിനാ മമ്മൂക്കാ അത് ചെയ്തത് എന്ന് ചോദിക്കുമെന്ന് നൈല ഉഷ.. എനിക്കത്ര സ്വാതന്ത്ര്യമുണ്ട്. അത്ര സ്‌നേഹമുണ്ട്. .. മമ്മൂക്കയോട്

കസബ സിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടിയും അവതാരകയുമായ നൈല ഉഷ. കസബയിലെ ആ സ്ത്രീവിരുദ്ധ ഡയലോഗ് വേണ്ടിയിരുന്നില്ല എന്നായിരുന്നു നൈല റെഡ് എഫ്എമ്മില്‍ ആര്‍ജെ മൈക്ക് അവതരിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കവേ നൈല പറഞ്ഞത്.
കുസൃതി ചോദ്യങ്ങളുടെ ഭാഗമായി അവസാനമായി കണ്ട ഒരു സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗ് ഏതെന്നായിരുന്നു അവതാരകന്റെ ചോദ്യം. ‘അവസാനമായി കണ്ടത് എപ്പോഴാണെന്ന് ചോദിച്ചാല്‍ ഓര്‍മ്മയില്ല പക്ഷേ കസബ സിനിമയുമായി ബന്ധപ്പെട്ട് ഈ വിവാദങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ ആ ഡയലോഗ് ഞാനും കേട്ടിരുന്നു. അത് കേട്ടപ്പോള്‍ വേണ്ടിയിരുന്നില്ലെന്ന് തോന്നി. അത് ആര് പറഞ്ഞാലും, ഒരു സ്ത്രീ പറഞ്ഞാലും പുരുഷന്‍ പറഞ്ഞാലും കേള്‍ക്കാന്‍ ഒരു സുഖമില്ലാത്തൊരു ഡയലോഗ് ആണ്’ നൈല മറുപടി പറഞ്ഞു.

കസബ എന്ന സിനിമയ്ക്ക് എത്ര റേറ്റിംഗ് കൊടുക്കുമെന്ന ചോദ്യത്തിന് സിനിമ കാണാത്ത സ്ഥിതിക്ക് തനിക്ക് റേറ്റ് ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു നൈലയുടെ പ്രതികരണം. എന്നാല്‍ വിവാദ ഡയലോഗ് കണ്ടിട്ടുള്ള സ്ഥിതിക്ക്, മമ്മൂക്കയുടെ രാജന്‍ സക്കറിയ എന്ന കഥാപാത്രത്തിന് എത്ര റേറ്റിംഗ് കൊടുക്കുമെന്ന് ആര്‍ജെ ചോദിച്ചു. ആ സിനിമയുടെ ഒരു ക്യാരക്റ്റര്‍ ആയിട്ടു തന്നെ കാണും. പിന്നെ ആ സിനിമയില്‍ അങ്ങനെയൊരു ഡയലോഗ് വന്നതുകൊണ്ട് ആ സിനിമ മോശമാണെന്ന് പറയില്ല. ആ സിനിമ മുഴുവന്‍ കണ്ടിട്ട് എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ തീര്‍ച്ചയായും ചെറിയൊരു റേറ്റിംഗ് മാത്രമേ കൊടുക്കൂ.

സിനിമ കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ മമ്മൂക്കയോട് വിളിച്ചുപറയുമോ എന്നായിരുന്നു അടുത്ത ചോദ്യം. മമ്മൂക്കയെ വിളിച്ചു പറയും. എനിക്ക് തോന്നുന്നു എനിക്കത്ര സ്വാതന്ത്ര്യമുണ്ട്. അത്ര സ്‌നേഹമുണ്ട്. മമ്മൂക്കയോട് നേരിട്ട് വിളിച്ച് പറയും, അയ്യോ എന്തിനാ മമ്മൂക്കാ അത് ചെയ്തത് എന്ന്. അപ്പോള്‍ മമ്മൂക്ക പറയുമായിരിക്കും അത് എന്റെ ഇഷ്ടം. മമ്മൂക്കയുടെ ഉത്തരം. അതെന്തുമായിരിക്കാം.

നടിമാരുടെ സംഘടനയായ വിമണ്‍ ഇന്‍ കലക്ടീവിന് എത്ര മാര്‍ക്ക് കൊടുക്കുമെന്നായിരുന്നു ആര്‍ജെ മൈക്ക് അടുത്തതായി നൈലയോട് ചോദിച്ചത്. അവര്‍ ചെയ്യുന്നത് നല്ല കാര്യമാണ്. പുതുതായി എന്തെങ്കിലും ചെയ്യാനുള്ളതാണ് അവരുടെ ശ്രമം. ഒരു പ്രോത്സാഹനം എന്ന രീതിയില്‍ ഒരു അഞ്ചില്‍ നാല് മാര്‍ക്ക് കൊടുക്കുമെന്നായിരുന്നു നൈല മറുപടി നല്‍കിയത്.

Similar Articles

Comments

Advertisment

Most Popular

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...

ഇരട്ട: പ്രൊമോ സോങ് റിലീസായി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് ആണ് റിലീസായിരിക്കുന്നത്‌. മലയാളിക്ക് പ്രിയപ്പെട്ട...