താങ്കള്‍ ഒരു ഫെമിനിസ്റ്റാണോ?…..,പിണറായിയോട് റിമ കല്ലിങ്കലിന്റെ ചോദ്യം: എല്ലാവരേയും ഞെട്ടിച്ച് മുഖ്യമന്ത്രിയുടെ അപ്രതീക്ഷ മറുപടി

താങ്കള്‍ ഒരു ഫെമിനിസ്റ്റാണോ? നാം മുന്നോട്ട് എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയില്‍ പങ്കെടുക്കവെയാണ് റിമ കല്ലിങ്കല്‍ ഇത് ചോദിച്ചത്. ഇപ്പോഴത്തേ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ ചോദ്യം. പിണറായി എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു എല്ലാവരുടെയും ചിന്ത. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ച് ആദ്യം ഒരു പുഞ്ചിരിയായിരുന്നു പിണറായിയുടെ മറുപടി. എന്നാല്‍ പിന്നീട് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.

‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതേ’ എന്നൊരു തത്വശാസ്ത്രം ഇവിടെ ഉണ്ടായിരുന്നതാണ്. ഇവിടെ ഏത് പക്ഷം എന്നൊരു നിലപാടില്ല. നമ്മുടെ സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും സഹോദരങ്ങളായിട്ട് ജീവിക്കാന്‍ കഴിയണം. സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ സ്ത്രീയ്ക്കുള്ള എല്ലാ അവകാശങ്ങളും അനുവദിച്ച് കിട്ടണം. നമ്മുടെ നാടിന്റെ അനുഭവത്തില്‍ രണ്ടും രണ്ടാണ്. സ്ത്രീയ്ക്കുമേല്‍ പുരുഷനോ പുരുഷനുമേല്‍ സ്ത്രീയ്ക്കോ ആധിപത്യം ഉണ്ടാവാന്‍ പാടില്ല തുല്ല്യത ഉണ്ടാവണം.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ജനതാല്‍പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടി ‘നാം മുന്നോട്ട’് എന്ന പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ മറുപടി. പരിപാടി ഡിസംബര്‍ 31 ന് ആണ് തുടങ്ങിയിരുന്നത്. വിവിധ മലയാളം ചാനലുകളില്‍ സംപ്രേഷണമാരംഭിച്ച അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രതിവാര സംവാദ പരിപാടിയില്‍ ആറന്മുള എംഎല്‍എ വീണ ജോര്‍ജാണ് അവതാരകയാകുന്നത്. വിദഗ്ധ പാനലിനൊപ്പം സാമൂഹ്യ, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും സംവാദത്തില്‍ പങ്കാളിയാകും.

Similar Articles

Comments

Advertisment

Most Popular

മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ഗംഭീര സിനിമയെന്ന് ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് ടീമംഗങ്ങൾ

പ്രേക്ഷകർ വൻ വിജയമാക്കിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് കാണാൻ എസ്.ശ്രീജിത്ത് IPS തീയേറ്ററിലെത്തി ഒറിജിനൽ സ്‌ക്വാഡ് അംഗങ്ങൾ. കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനൽ ടീമംഗങ്ങൾ സിനിമ ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു. സിനിമ...

മക്കളെ കട്ടിപ്പിടിച്ച് അമ്മ തീകൊളുത്തി; രക്ഷിക്കാന്‍ ശ്രമിച്ച പിതാവുള്‍പ്പെടെ 4 മരണം

വില്ലുപുരം: തമിഴ്‌നാട്ടില്‍ തീകൊളുത്തി അമ്മയും രണ്ടു പെണ്‍കുട്ടികളും മുത്തട്ഠനും മരിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. എം. ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍, പിതാവ് പൊന്നുരംഗം (78)...

ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളെ നടന്റെ കാറിടിച്ചു; ഭാര്യ മരിച്ചു, ഭര്‍ത്താവിന് ഗുരുതര പരുക്ക്; അറസ്റ്റില്‍

ബെംഗളൂരു∙ കന്നട നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് നാൽപ്പത്തിയെട്ടുകാരിയായ സ്ത്രീ മരിച്ചു. ഭർത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. വസന്തപുരയില്‍ ഫുട്‍പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളായ എസ്. പ്രേമ...