സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു, രാഹുല്‍ വി രാജ് നായകന്‍

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ 13 പുതുമുഖങ്ങളാണ് ഇത്തവണ ഉള്ളത്. രാഹുല്‍ വി രാജ് ആണ് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ നയിക്കുക. മിഡ് ഫീര്‍ഡര്‍ സീസണ്‍ ആണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.ഇരുപതംഗ ടീമിനെ സതീവന്‍ ബാലന്‍ ആണ് പരിശീലിപ്പിക്കുക. കഴിഞ്ഞ തവണ ടീമിന്റെ ഭാഗമായിരുന്ന ഏഴുപേര്‍ ഇത്തവണയും ടീമിന് ഒപ്പമുണ്ട്. ജനുവരി 18 മുതല്‍ ബംഗളൂരുവിലാണ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്.

തമിഴ്നാട്, ആന്ധ്രാപ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് കേരളം. കേരളത്തിന്റെ ആദ്യ മത്സരം ജനുവരി 18ന് ആന്ധ്രാപ്രദേശിന് എതിരാണ്.ടീം: മിഥുന്‍, അഖില്‍ സോമന്‍, ഹജ്മല്‍ (ഗോള്‍ കീപ്പര്‍മാര്‍), സജിത് പൗലോസ്, അനുരാഗ്, അഫ്ദല്‍ (ആക്രമണനിര), ജിതിന്‍, ഷംനാസ്, മുഹമ്മദ് പാറക്കോട്ടില്‍, ജിതിന്‍.ജി, രാഹുല്‍, സീസന്‍, ശ്രീകുട്ടന്‍ (മധ്യനിര), വിബിന്‍ തോമസ്, രാഹുല്‍ വി രാജ്, ശ്രീരാഗ്, ജിയാദ് ഹസ്സന്‍, ലിജോ, മുഹമ്മദ് ഷെരീഫ്, ജസ്റ്റിന്‍ ജോര്‍ജ് (പ്രതിരോധനിര)

Similar Articles

Comments

Advertisment

Most Popular

കാസർഗോൾഡ് ‘താനാരോ’ ലിറിക്കൽ വീഡിയോ

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ ''താനാരോ"...

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...