വിമലിന്റെ കര്‍ണനില്‍ പൃഥിരാജിനു പകരം വിക്രം.. 300 കോടി മുതല്‍ മുടക്കില്‍ എടുക്കുന്ന ചിത്രത്തിന്റെ പേര് മഹാവീര്‍ കര്‍ണ

പൃഥിരാജല്ല കര്‍ണനായി എത്തുന്നത് സൂപ്പര്‍ സ്റ്റാര്‍ വിക്രം. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കര്‍ണന്‍. ‘എന്ന് നിന്റെ മൊയ്തിന്‍’ എന്ന ചിത്രത്തിന് ശേഷം ആര്‍.എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി കര്‍ണന്‍ ഒരുക്കുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രം പൃഥ്വിരാജും വിമലും ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മലയാളത്തിലെ കര്‍ണന്‍ ഉപേക്ഷിച്ചതായും പകരം ഹിന്ദിയില്‍ തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രമിനെ നായകനാക്കി ‘മഹാവീര്‍ കര്‍ണ’ എന്ന പേരില്‍ ചിത്രം എടുക്കുമെന്നുമാണ് റിപ്പോര്‍ട്ട്. 300 കോടിയോളം മുടക്കി എടുക്കാന്‍ തീരുമാനമായെന്നും റിപ്പോര്‍ട്ടുണ്ട്. യുണൈറ്റഡ് ഫിലിം കിങ്ഡം നിര്‍മിക്കുന്ന ചിത്രം 2019 ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് ആര്‍.എസ് വിമല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
300 കോടി മുടക്കിയെടുക്കുന്ന ചരിത്ര സിനിമ മലയാളത്തില്‍ പിറവിയെടുക്കുന്നതിന്റെ ആവേശത്തിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍, അവരെ നിരാശരാക്കുന്നതാണ് പുതിയ പ്രഖ്യാപനം.

Similar Articles

Comments

Advertisment

Most Popular

“പ്രണയ വിലാസം തീയേറ്ററുകളിലേക്ക്

സൂപ്പർ ഹിറ്റായ " സൂപ്പർ ശരണ്യ " എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ,അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന " പ്രണയ വിലാസം ഫെബ്രുവരി 17ന്...

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...