സിംഹക്കൂട്ടില്‍ അതിക്രമിച്ചു കയറി യുവാവിന് പറയാനുണ്ടായിരുന്നത് പ്രതികാരത്തിന്റെ കഥ…

മധ്യപ്രദേശ്: പ്രതികാരം തലയ്ക്ക് പിടിച്ച് മൃഗശാലയിലെ സിംഹക്കൂട്ടില്‍ യുവാവ് അതിക്രമിച്ചു കയറി. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള മൃഗശാലയിലാണു കാഴ്ച്ചക്കാരേയും ജീവനക്കാരേയും മുള്‍മുനയില്‍ നിര്‍ത്തികൊണ്ടു യുവാവിന്റെ സാഹസം അരങ്ങേറിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മൃഗശാലയില്‍ എത്തിയ കൈലേഷ് വര്‍മ്മ എന്ന 38 കാരന്‍ സിംഹങ്ങളോടു കണക്കു തീര്‍ക്കും എന്ന് ഉറക്കെ പറഞ്ഞു കൊണ്ടു സിംഹക്കൂട്ടിലേയ്ക്കു പാഞ്ഞു കയറുകയായിരുന്നു.

ഈ സമയം മൂന്നു കുഞ്ഞുങ്ങള്‍ അടക്കം അഞ്ചു സിംഹങ്ങള്‍ കൂട്ടില്‍ ഉണ്ടായിരുന്നു. സംഭവമറഞ്ഞു സ്ഥലത്ത് എത്തിയ മൃഗശാല ജീവനക്കാര്‍ സിംഹങ്ങളെ ഉടന്‍ തന്നെ ഇരുമ്പു കൂട്ടില്‍ കയറ്റി വന്‍ അപകടം ഒഴിവാക്കി. പിന്നാലെ യുവാവിനെ പിടിച്ചു പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. സിംഹങ്ങളോടു പ്രതികാരം ചെയ്യാനുള്ള കാരണം ചോദിച്ച പോലീസ് യുവാവ് പറഞ്ഞതു കേട്ടു ഞെട്ടി. തന്റെ ഗ്രാമത്തില്‍ ഉള്ളവരേ നിരന്തരമായി സിംഹങ്ങള്‍ ആക്രമിക്കുകയാണെന്നും അതില്‍ പ്രതികാരം ചെയ്യാനാണു താന്‍ സിംഹക്കൂട്ടില്‍ കയറിയത് എന്നും യുവാവ് പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular