പുതുവര്‍ഷത്തില്‍ നടന്‍ ഭാസ്‌കറിനെ മകള്‍ ബുള്ളറ്റ് സമ്മാനിച്ച് ഞെട്ടിച്ചപ്പോള്‍…അച്ഛനും കൊടുത്തു മകള്‍ക്ക് കിടിലന്‍ സര്‍പ്രൈസ്…

പുതുവര്‍ഷത്തില്‍ തമിഴ് നടന്‍ ഭാസ്‌കറിനെ ഏറെ ഇഷ്ടമുള്ള ബുള്ളറ്റ് നല്‍കി മകള്‍ ഐശ്വര്യ ഞെട്ടിച്ചിരുന്നു. അച്ഛന്റെ കണ്ണ് കെട്ടി ബൈക്കിനടുത്തേയ്ക്ക് കൊണ്ടു പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില് വൈറലായിരുന്നു. ബൈക്ക് കണ്ട ഭാസ്‌കര്‍ നിറകണ്ണുകളോടെ മകളെ ചേര്‍ത്ത് പിടിക്കുകയും ചെയ്തു. ഒരു അഭിമുഖത്തിനിടെയാണ് മകള്‍ക്ക് തിരിച്ച് ഭാസ്‌കറും സര്‍പ്രൈസ് നല്‍കിയത്. അവതാരകന്‍ ബൈക്കിനെക്കുറിച്ച് ഐശ്വര്യയോട് ചോദിച്ചു. അച്ഛന് ബുള്ളറ്റ് വളരെ ഇഷ്ടമാണെന്നും അതിനാലാണ് കുറച്ച് കുറച്ച് പണം വീതം കൂട്ടിവെച്ച് ബുള്ളറ്റ് വാങ്ങിയതെന്നും ഐശ്വര്യ പറഞ്ഞു. പിന്നീട് അവതാരകന്‍ ഐശ്വര്യയുടെ കണ്ണുകള്‍ കെട്ടി.
പിന്നാലെ ഭാസ്‌കര്‍ സ്റ്റുഡിയോയിലേയ്ക്ക് കടന്നു വന്നു. ഐശ്വര്യയുടെ കയ്യില്‍ ഭാസ്‌കറിന്റെ കൈകള്‍ വെച്ചു. ആരാണിതെന്ന അവതാരകന്റെ ചോദ്യത്തിന് ഒട്ടും താമസമില്ലാതെ അച്ഛനാണെന്ന് മകള്‍ മറുപടി നല്‍കി. കണ്ണില്‍ നിന്ന് തുണി മാറ്റിയപ്പോള്‍ അച്ഛന്‍ വന്നതിന്റെ അത്ഭുതം മാറിയിരുന്നില്ല. നിനക്ക് മാത്രമല്ല എനിക്കും സര്‍പ്രൈസ് നല്‍കാന്‍ കഴിയുമെന്ന് പറഞ്ഞ് താരം മകളെ ചേര്‍ത്തു പിടിച്ചു.

SHARE