ആന്റി ഇതാ വീണ്ടും മണ്ടത്തരവുമായി എത്തിയിരിക്കുന്നു… ‘ശ്രീനഗറില്‍ നിന്ന് ലെഹിലേക്ക് പതിനഞ്ച് മിനിട്ട്’ സ്മൃതി ഇറാനിയ്ക്ക് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വീണ്ടും പൊങ്കാല. ശ്രീനഗറില്‍ നിന്നും ലെഹിലേക്ക് ഇനി പതിനഞ്ച് മിനുട്ട് മാത്രമെടുത്താല്‍ മതിയെന്ന പുതിയ കണ്ടുപിടിത്തമാണ് ഇത്തവണ സ്മൃതിയെ കുഴപ്പിച്ചത്.

സൊജില്ല പാസ് ടണലിന് മന്ത്രിസഭ അംഗീകാരം നല്‍കിയെന്ന വിവരം ട്വിറ്ററിലൂടെ പങ്കുവെക്കവേയായിരുന്നു സ്മൃതി ഇറാനിക്ക് അബദ്ധം പിണഞ്ഞത്. പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചെന്നും ഇനി ശ്രീനഗറില്‍ നിന്നും 15 മിനുട്ട് കൊണ്ട് ലഹില്‍ എത്തിച്ചേരാമെന്നായിരുന്നു സ്മൃതി ഇറാനിയുടെ ട്വീറ്റ്. ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു മന്ത്രി ട്വീറ്റ് ഇട്ടത്.

എന്നാല്‍ ട്വീറ്റ് വന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സ്മൃതി ഇറാനിയെ ട്രോളി ട്വീറ്റുകള്‍ എത്തിത്തുടങ്ങി.

‘മാഡം, ശ്രീനഗറില്‍ നിന്നും ലെഹിലേക്ക് 15 മിനുട്ട് എന്നല്ല. ടണലിലൂടെ 15 മിനുട്ട് യാത്ര എന്നാണ്. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന നിങ്ങളെപ്പോലുള്ളവര്‍ വാര്‍ത്തഷെയര്‍ ചെയ്ത് ട്വീറ്റ് ചെയ്യുമ്പോള്‍ മിനിമം ഒരു തവണ വായിച്ചെങ്കിലും നോക്കണമെന്നായിരുന്നു ഒരാളുടെ പ്രതികരണം. ‘

‘ടണല്‍ ക്രോസ് ചെയ്യാനുള്ള ദൂരമാണ് 15 മിനുട്ട്. അല്ലാതെ ശ്രീനഗറില്‍ നിന്നും ലെഹിലേക്കുള്ള ദൂരമല്ല. ശ്രീനഗറില്‍ നിന്നും ലെഹിലെത്താന്‍ 20 മണിക്കൂറെങ്കിലും എടുക്കും. ഇതുപോലും താങ്കള്‍ക്ക് അറിയില്ലേ.’ എന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്.

‘ആന്റി ഇതാ വീണ്ടും മണ്ടത്തരവുമായി എത്തിയിരിക്കുന്നു. എന്തിനാണ് താങ്കള്‍ക്ക് ഇത്രയും തിടുക്കം. ആദ്യം ആര്‍ട്ടിക്കിള്‍ മുഴുവനായി വായിക്കൂ.. എന്നിട്ട് ട്വീറ്റ് ചെയ്യൂ. നിങ്ങള്‍ക്ക് ഐ.ക്യു കുറവാണെന്ന് ഞങ്ങള്‍ക്ക് നേരത്തേ അറിയാം. എങ്കിലും വിമാനത്തില്‍ പറന്നാല്‍ പോലും 20 മണിക്കൂര്‍ യാത്ര വെറും പതിനഞ്ച് മിനുട്ട് കൊണ്ട് എത്തിച്ചേരാനാവില്ലെങ്കിലും താങ്കള്‍ മനസിലാക്കേണ്ടിയിരുന്നു. ‘- ഇതായിരുന്നു മറ്റൊരു പ്രതികരണം.

അതേസമയം സംഗതി വിവാദമായതോടെ ടൈംസ് ഓഫ് ഇന്ത്യ പ്രസ്തുത വാര്‍ത്ത പിന്‍വലിക്കുകയും വാര്‍ത്തയിലെ തലക്കെട്ടില്‍ തെറ്റുപറ്റിയെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സൊജില്ലപാസ് ടണലിന് മന്ത്രിസഭ അംഗീകാരം നല്‍കിയ പാനലിലെ അംഗമായിട്ട് കൂടി ശ്രീനഗറില്‍ നിന്നും ലെഹിലെത്താന്‍ 15 മിനുട്ടല്ല എടുക്കുക എന്ന് സ്മൃതി ഇറാനിക്ക് അറിയില്ലേ എന്ന ചോദ്യമാണ് ട്വിറ്ററില്‍ ചിലര്‍ ഉയര്‍ത്തുന്നത്. എന്തിന് വേണ്ടിയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ഇത്തരം ട്വീറ്റുമായി ഇവര്‍ രംഗത്തെത്തുന്നതെന്നും ചിലര്‍ ചോദിക്കുന്നു.

Similar Articles

Comments

Advertisment

Most Popular

മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

പുലികളെ വേട്ടയാടുന്ന പുലി..! റീൽ ചലഞ്ചുമായി രവി തേജയുടെ ടൈഗർ നാഗേശ്വരറാവു ടീം

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി...

അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്

കമ്പം: അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍...