കാലിത്തീറ്റ കുംഭകോണക്കേസ്: ലാലുവിന് മൂന്നര വര്‍ഷം തടവുശിക്ഷ അഞ്ചു ലക്ഷം രൂപ പിഴ

റാഞ്ചി: കാലിത്തീറ്റ കുംഭകോണകേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവ്. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. റാഞ്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് പ്രതികള്‍ക്കും സമാനമായ ശിക്ഷയാണ്. കുംഭകോണം പുറത്തുവന്ന് 21 വര്‍ഷത്തിനുശേഷമാണ് വിധിപ്രഖ്യാപനം.

അഞ്ചുപേരെ കേസില്‍ കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. 950 കോടിയുടെ അഴിമതിയാണ് ലാലുവിനും സംഘത്തിനും നേരെ ഉയര്‍ന്നിരുന്നത്. ഇന്നലെ കേസില്‍ വിധിപറയുമെന്നായിരുന്നു വ്യാഴാഴ്ച കോടതി വ്യക്തമാക്കിയിരുന്നത്. അതിനിടയില്‍ ലാലുവിന്റെ അനുയായികളില്‍ ചിലര്‍ ഫോണ്‍മുഖേന സ്വാധീനിക്കാന്‍ ശ്രമിച്ചതായി ജഡ്ജി ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് വിധിപറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. ലാലുവിനും മറ്റ് കുറ്റാരോപിതര്‍ക്കുമെതിരേ പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് സി.ബി.ഐയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചപ്പോള്‍ പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു ലാലു അപേക്ഷിച്ചത്. ഈ അഴിമതിയില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular