നാളെ സ്വന്തം പിതൃത്വത്തെക്കുറിച്ച് വരെ ബല്‍റാം സംശയിക്കും… എ.കെ.ജിയെ കുറിച്ചുള്ള പരാമര്‍ശം ശുദ്ധതെമ്മാടിത്തരമെന്ന് എം.എം മണി

കൊല്ലം: എ.കെ.ജിയെക്കുറിച്ച് വി.ടി ബല്‍റാം നടത്തിയ പരാമര്‍ശം ശുദ്ധ തെമ്മാടിത്തരമെന്ന് മന്ത്രി എം.എം മണി. അദ്ദേഹത്തിന്റെ സംസ്‌കാരവും രീതിയുമാണ് പറഞ്ഞത്. കൊട്ടാരക്കരയില്‍ വച്ചായിരുന്നു എം.എം മണിയുടെ പ്രതികരണം.ഇക്കണക്കിനാണെങ്കില്‍ നാളെ സ്വന്തം പിതൃത്വത്തെക്കുറിച്ച് വരെ ബല്‍റാം സംശയിച്ചേക്കാം. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തെ ജനിപ്പിച്ചതിനെ സംബന്ധിച്ച് ഇപ്പോള്‍ പുള്ളി സംശയം പറഞ്ഞാല്‍ എങ്ങനെയുണ്ട്. അതുപോലെ ഒരുമാതിരി പിറപ്പ് പണിയാണ് എ.കെ.ജിയെ പറ്റി പറഞ്ഞതെന്നാണ് എന്റെ അഭിപ്രായമെന്ന് മണി പറഞ്ഞു.

എന്നാല്‍ എ.കെ.ജിക്കെതിരായ വിവാദ പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും മാപ്പ് പറയില്ലെന്നും വി ടി ബല്‍റാം എംഎല്‍എ വിശദമാക്കി. പരാമര്‍ശത്തിന്റെ പേരില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ, ആരോപണങ്ങള്‍ ഊന്നിപ്പറഞ്ഞ്, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന ഹാഷ് ടാഗില്‍ എംഎല്‍എ വീണ്ടും പോസ്റ്റിട്ടു.

ഒളിവില്‍ കഴിയുന്ന കാലത്ത് എകെജി ബാലപീഡനം നടത്തിയെന്ന വി ടി ബല്‍റാമിന്റെ പരാമര്‍ശമാണ് വിവാദമായത്. സൈബര്‍ ലോകത്തും പുറത്തും പ്രതിഷേധം ശക്തമാകുമ്പോഴാണ് എകെജിയുടെ ജീവചരിത്രവും പത്രവാര്‍ത്തയും ഉദ്ധരിച്ച് ആരോപണങ്ങള്‍ ഒന്നുകൂടി ആവര്‍ത്തിച്ച് ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എകെജിയുടെ ആത്മകഥയില്‍ സുശീല ഗോപാലനെ കുറിച്ച് പറയുന്ന ഭാഗത്തിന്റെ ചിത്രവുമുണ്ട്. ഒളിവില്‍ കഴിഞ്ഞ വീട്ടിലെ പത്തോ പതിനൊന്നോ വയസ്സ് മാത്രം പ്രായമുള്ള കുട്ടിയോട് തോന്നിയ മമതയാണ്, ഭാര്യയുള്ളപ്പോള്‍ തന്നെ എകെജിയെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചത് എന്നാണ് ബല്‍റാമിന്റെ വാദം.

Similar Articles

Comments

Advertismentspot_img

Most Popular