പുതിയ ഭാവത്തില്‍ പുതിയ രൂപത്തില്‍, 10 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്നു

ചോക്ലേറ്റ് ബ്രൗണ്‍ നിറത്തിലുള്ള പത്തു രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്നു. ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പാട്ടേലിന്റെ ഒപ്പോടു കൂടിയതായിരിക്കും ഗാന്ധി സീരീസിലെ പുതിയ നോട്ട്.10 രൂപയുടെ ഒരു ബില്യണ്‍ നോട്ടുകള്‍ ഇതിനകം അച്ചടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സണ്‍ ടെംപിളും മറുഭാഗത്ത് കൊണാര്‍ക്കും ചിത്രീകരിച്ചതാണ് നോട്ട്.2005 ലാണ് പത്തു രൂപയുടെ നോട്ട് അവസാനമായി പരിഷ്‌കരിച്ചത്. 2016 നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തിന്റെ ഭാഗമായാണ് പത്തിന്റെ നോട്ട് വീണ്ടും പരിഷ്‌കരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 200 രൂപയുടെ പുതിയ നോട്ടുകള്‍ ഇറക്കുകയും 50 രൂപയുടെ നോട്ട് പരിഷ്‌കരിക്കുകയും ചെയ്തിരുന്നു.

SHARE