മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ആക്ഷന്‍ ചിത്രം സ്ട്രീറ്റ് ലൈറ്റ്സ് ടീസര്‍ പുറത്ത്. ജയിംസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുക.പ്രശസ്ത ഛായാഗ്രാഹകന്‍ ഷാം ദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. മലയാളത്തിലും തമിഴിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ് ആണ്. തമിഴിലും മലയാളത്തിലും വ്യത്യസ്ത താരങ്ങളാണ് അണിനിരക്കുന്നത്.പ്ലേ ഹൗസിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സ്ട്രീറ്റ് ലൈറ്റ്സ് ജനുവരി 26ന് റിലീസ് ചെയ്യും
Street Lights Official Teaser 1
Street Lights Official Teaser 1
Gepostet von Mammootty am Freitag, 5. Januar 2018