വി.എം സുധീരന്‍ എരപ്പാളിയെന്ന് വെള്ളാപ്പള്ളി നടശേന്‍,പ്രസ്ഥാവന വേദിയിലിരുത്തി

മുന്‍ കെ.പി.സി.സി പ്രസിഡന്റ വി.എം സുധീരന്‍ എരപ്പാളിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടശേന്‍. ആലപ്പുഴയിലെ പൊതുപരിപാടിക്കിടെയാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന.തന്നെ ജയിലില്‍ അടക്കാന്‍ ചെന്നിത്തലയ്ക്ക് സുധീരന്‍ കത്തയച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോട് ഇത്തരം സമീപനം സുധീരന്‍ സ്വീകരിക്കില്ല. പെരുന്നയില്‍ നിന്ന് തൊഴിച്ച് ഇറക്കിവിട്ടിട്ടും ഒന്നും പറഞ്ഞില്ല. വെള്ളാപ്പള്ളിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് എത്തിയിട്ടുണ്ട്.

നേരത്തെ എംഎം മണിയ്‌ക്കെതിരെയും വെള്ളാപ്പള്ളി അധിക്ഷേപ പ്രസംഗം നടത്തിയിരുന്നു. മണിയുടെ രൂപത്തെക്കുറിച്ചും, നിറത്തെക്കുറിച്ചും പരിഹസിച്ച വെള്ളാപ്പള്ളി കരിങ്കുരങ്ങെന്നും കരടിയെന്നും എംഎം മണിയെ അധിക്ഷേപിച്ചിരുന്നു.ഭൂതപ്പാട്ട് പാടാന്‍ പറഞ്ഞയക്കാന്‍ കൊള്ളാവുന്ന ഈ കരിങ്കുരങ്ങനെ അങ്ങോട്ട് വിടുക എന്നുളളതല്ലതെ മനുഷ്യരുടെ ഇടയില്‍ പറഞ്ഞയക്കാന്‍ കൊള്ളില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Similar Articles

Comments

Advertisment

Most Popular

മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

പുലികളെ വേട്ടയാടുന്ന പുലി..! റീൽ ചലഞ്ചുമായി രവി തേജയുടെ ടൈഗർ നാഗേശ്വരറാവു ടീം

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി...

അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്

കമ്പം: അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍...