കാലിത്തീറ്റ കുംഭകോണ കേസ്, ലാലുവിന്റെ ശിക്ഷ ശനിയാഴ്ച്ചത്തേക്ക് മാറ്റി

കാലിത്തീറ്റ കുംഭകോണ കേസിന്റെ ശിക്ഷാവിധി റാഞ്ചിയിലെ പ്രത്യേക സി ബി ഐ കോടതി നാളത്തേക്ക് മാറ്റി. ഇത് മൂന്നാം തവണയാണ് വിധി പ്രസ്താവം മാറ്റി വെയ്ക്കുന്നത്.ബുധനാഴ്ച പ്രഖ്യാപിക്കേണ്ടിയിരുന്ന വിധി അഭിഭാഷക വിന്ദേശ്വരി പ്രസാദിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഇന്നത്തേക്ക് മാറ്റിവെച്ചത്. കേസില്‍ വിധി പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ലാലു അടക്കമുള്ള 16 പ്രതികളും ബുധനാഴ്ച സിബിഐ കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍, അന്ന് ഹാജരായിരുന്നില്ല. വ്യാഴാഴ്ചയും കോടതിയില്‍ ഹാജരായെങ്കിലും വിധി പ്രഖ്യാപിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ഇന്നും വിധി പ്രഖ്യാപിച്ചില്ല.

മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് കാലിത്തീറ്റ വാങ്ങിയതുമായി ബന്ധപ്പെട്ട് 900 കോടിയോളം രൂപ തട്ടിയ കേസുകളിലാണ് ലാലു പ്രതിയായത്. ഇതുമായി ബന്ധപ്പെട്ട അഞ്ച് കേസുകളില്‍ ലാലു പ്രതിയാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു.സംഭവം നടന്ന് 21 വര്‍ഷത്തിനുശേഷമാണ് കഴിഞ്ഞ ഡിസംബര്‍ 23ന് ലാലുവും കൂട്ടു പ്രതികളും കുറ്റക്കാരാണെന്ന് സി ബി ഐ കോടതി വിധിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular