കാജള്‍ അഗര്‍വാളും നിത്യ മേനോനും ഒന്നിക്കുന്നു, ‘ഔ’ മാസ് ടീസര്‍ എത്തി

നിത്യ മേനോനും കാജള്‍ അഗര്‍വാളും ഒന്നിക്കുന്ന തെലുങ്ക് ചിത്രം ‘ഔ’ന്റെ ടീസര്‍ പുറത്ത് വിട്ടു. ഒരു മുന്നറിയിപ്പുമില്ലാതെ വളരെ അപ്രതീക്ഷിതമായാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടത്. ചിത്രത്തിന്റെ പ്രഖ്യാപനം പോലും ടീസറിലൂടെയായിരുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. പ്രശാന്ത് വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റെജീന കസണ്ട്ര, ഈശ റെബ്ബ, ശ്രീനിവാസ് അവസരള, പ്രിയദര്‍ശി പുലികൊണ്ട, മുരളി ശര്‍മ്മ, രോഹിണി മൊല്ലേട്ടി എന്നിവരും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നാനിയും മഹാരാജ രവി തേജയും ചേര്‍ന്നാണ് ചിത്രത്തിലെ ടീസറിന് ശബ്ദം നല്‍കിയിരിക്കുന്നത്. മാര്‍ക്ക് കെ റോബിനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. വോള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാനിയാണ് ചിത്രം തീയ്യേറ്ററുകളിലെത്തിക്കുക.

Similar Articles

Comments

Advertismentspot_img

Most Popular