മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ

കോട്ടയം: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശിപാര്‍ശ. കോട്ടയം വിജിന്‍ലസ് എസ്പിയാണ് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. വിജിലന്‍സിന്റെ നിലപാട് വ്യാഴാഴ്ച കോട്ടയം വിജിന്‍ലസ് കോടതിയില്‍ അറിയിക്കും.

വലിയകുളം സീറോ ജെട്ടി നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസെടുക്കാന്‍ ശിപാര്‍ശ നല്‍കിയിരിക്കുന്നത്. ത്വരിത പരിശോധനയ്ക്കു ശേഷമാണ് തീരുമാനം. കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട വിവാദമാണ് തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കിയത്.

Similar Articles

Comments

Advertismentspot_img

Most Popular