സ്‌നേഹയോട് മാപ്പ് പറഞ്ഞ് സംവിധായകന്‍ മോഹന്‍രാജ

സ്‌നേഹയോട് മാപ്പ് പറഞ്ഞ് സംവിധായകന്‍ മോഹന്‍രാജ. ശിവകാര്‍ത്തികേയന്‍ഫഹദ് ചിത്രമായ വേലൈക്കാരനിലെ തന്റെ രംഗം നീക്കം ചെയ്തതില്‍ നടി സ്‌നേഹ നിരാശ പ്രകടിപ്പിച്ചിരുന്നു. ഈ വിഷയത്തിലാണ് സംവിധായകന്‍ സ്‌നേഹയോട് മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയത്. സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് ഏഴു കിലോ ഭാരം കുറക്കുകയും 18 ദിവസം ഷൂട്ടിങ് നടത്തുകയും ചെയ്തിട്ടും വെറും 5 മിനിട്ട് മാത്രമാണ് സിനിമയില്‍ സ്‌നേഹയുടെ രംഗം ഉള്‍പ്പെടുത്തിയത്. വളരെ കഷ്ടപ്പെട്ടാണ് കഥാപാത്രം ചെയ്തതെന്നും എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ തന്റെ ഹൃദയം തകര്‍ന്നെന്നും സ്‌നേഹ നേരത്തെ പറഞ്ഞിരുന്നു.

ഇതേതുടര്‍ന്നാണ് സിനിമയുടെ സംവിധായകനായ മോഹന്‍രാജ മാപ്പ് പറഞ്ഞത്. സ്‌നേഹയുടെ മാത്രമല്ല മാത്രമല്ല മറ്റ് താരങ്ങളുടെയും രംഗങ്ങള്‍ കട്ട് ചെയ്യേണ്ടി വന്നിരുന്നെന്നും സ്‌നേഹയുടെ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നെന്നും മോഹന്‍രാജ പറഞ്ഞു.

‘വേറെ വഴിയില്ലാത്തതുകൊണ്ടാണ് ആ രംഗങ്ങള്‍ കട്ട് ചെയ്തത്. സിനിമയുടെ ദൈര്‍ഘ്യത്തെ തുടര്‍ന്ന് കട്ട് ചെയ്യുകയായിരുന്നു. അത് അവരെ വേദനിപ്പിച്ചെങ്കില്‍ മാപ്പ്. സിനിമയുടെ നല്ലതിന് വേണ്ടി ചെയ്തതാണ്. സ്‌നേഹയുടെ കഥാപാത്രം കുറച്ച് സമയം മാത്രമാണ് ഉള്ളതെങ്കിലും ആളുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.’മോഹന്‍രാജ പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

പുലികളെ വേട്ടയാടുന്ന പുലി..! റീൽ ചലഞ്ചുമായി രവി തേജയുടെ ടൈഗർ നാഗേശ്വരറാവു ടീം

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി...

അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്

കമ്പം: അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍...