നടിയുടെ അശ്ലീല രംഗങ്ങള്‍ പോണ്‍ സൈറ്റുകളില്‍ ഇട്ടു, സംവിധായകന്‍ പിടിയില്‍

മുംബൈ : സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ഇന്റിമേറ്റ് രംഗങ്ങള്‍ അശ്ലീല സൈറ്റുകളില്‍ ഇട്ടതായി നടിയുടെ പരാതി. ചിത്രത്തിന്റെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ച് ഷൂട്ട് ചെയ്ത കിടപ്പറ രംഗങ്ങളാണ് യൂട്യൂബിലും പോണ്‍ സൈറ്റുകളിലും ഇട്ടതെന്ന് നടി പരാതിയില്‍ പറയുന്നു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ രാജന്‍ അഗര്‍വാളിനെ പൊലീസ് അറസ്റ്റുചെയ്തു.

2015 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നതെന്ന് നടി ഒഷിവാര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ചിത്രത്തിലെ പ്രധാന റോള്‍ നടിക്കായിരിക്കുമെന്ന് സംവിധായകന്‍ അടക്കമുള്ള അണിയറക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ചിത്രത്തിലെ സുപ്രധാന സീനുകളിലൊന്നാണെന്ന് പറഞ്ഞാണ് ഇന്റിമേറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്തത്.

മാധ് ദ്വീപിലെ ഒരു വീട്ടില്‍ വെച്ചായിരുന്നു ചിത്രീകരണം. സിനിമയില്‍ ശോഭനമായ ഭാവി സ്വപ്നം കണ്ട താന്‍ ഷൂട്ടിംഗിന് സമ്മതിക്കുകയായിരുന്നു. എന്നാല്‍ ഈ രംഗം ചീത്രീകരിച്ച ശേഷം പിന്നീട് ചിത്രത്തിന്റെ അണിയറക്കാര്‍ വിളിച്ചതേയില്ല. നടി വിളിച്ചപ്പോഴാകട്ടെ, കാസ്റ്റിംഗ് ഡയറക്ടറും ഡയറക്ടറും അവഗണിക്കുകയായിരുന്നു. 2016 ല്‍ ഈ രംഗങ്ങള്‍ യൂട്യൂബിലും പോണ്‍ സൈറ്റുകളിലും അപ്ലോഡ് ചെയ്തതായി അറിയാന്‍ കഴിഞ്ഞെന്നും നടി പരാതിയില്‍ ചൂണ്ടിക്കാട്ടി. നടിയുടെ പരാതി ലഭിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് കാസ്റ്റിംഗ് ഡയറക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ സംവിധായകന്‍ ഉപേന്ദ്ര റായ് ഒളിവിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular