സൗദിയില്‍ പെട്രോള്‍ വില 83 മുതല്‍ 127 ശതമാനം വരെ വര്‍ധിപ്പിച്ചു

റിയാദ്: വാറ്റ് നടപ്പലാക്കിയതിന് പിന്നാലെ സൗദി അറേബ്യയില്‍ പെട്രോള്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ചു. ഒക്ടാന്‍ 91 വിഭാഗത്തിലുള്ള പെട്രോളിന് 1.37 റിയാലായാണ് വര്‍ദ്ധിപ്പിച്ചത്. ഒക്ടാന്‍ 95 ന്റെ വില ലിറ്ററിന് 2.04 റിയാലാക്കി. ഊര്‍ജ്ജ വില വര്‍ദ്ധനവ് നടപ്പാക്കാന്‍ ഡിസംബര്‍ 12ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. ഒക്ടാന്‍ 91 ഇനത്തിലുള്ള പെട്രോളിന് 83 ശതമാനവും ഒക്ടാന്‍ 95 ഇനത്തിലുള്ളതിന് 127 ശതമാനവുമാണ് വില വര്‍ദ്ധന നിരക്ക്. വൈദ്യുതി നിരക്ക് വര്‍ധനവും പുതുവര്‍ഷത്തില്‍ പ്രാബല്യത്തിലായി. അഞ്ച് ശതമാനം വാറ്റ് ബാധകമായതും സബ്‌സിഡി എടുത്തു കളഞ്ഞതുമാണ് വില കൂടാന്‍ കാരണം.

Similar Articles

Comments

Advertismentspot_img

Most Popular