മലയാള സിനിമയില്‍ ക്രിമിനലുകളുടെ വിളയാട്ടം, എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല നടീനടന്മാരും വലിയ ക്രിമിനലുകളെന്ന് ജി സുധാകരന്‍

മലയാള സിനിമാ മേഖലയ്ക്കുനേരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. ക്രിമിനലുകളുടെ വിളയാട്ടമാണ് മലയാള സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല നടീനടന്മാരും വലിയ ക്രിമിനലുകളാണെന്നും നടി മഞ്ജു വാര്യര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.

കഥ എഴുതുന്നത് മുതല്‍ സ്വന്തമായി അഭിനയിച്ച് സ്വന്തം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് വരെയുള്ള തരത്തിലേക്കെത്തി ഇപ്പോള്‍ മലയാള സിനിമയിലെ കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. സാരംഗ കള്‍ച്ചറല്‍ ഫോറത്തിന്റെ ചടങ്ങില്‍ വെച്ചായിരുന്നു മന്ത്രി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ചടങ്ങില്‍ നടി മഞ്ജുവാര്യര്‍ക്ക് സാരംഗയുടെ ഉപഹാരം മന്ത്രി സമ്മാനിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular