പാര്‍വതിയോടുള്ള കലിപ്പ് തീരാതെ ഫാന്‍സുകാര്‍..! മൈസ്‌റ്റോറി കിടിലന്‍ സോങ്ങിനും ഡിസ് ലൈക്ക് പ്രളയം…

പാര്‍വതിക്കെതിരായ കലിപ്പ് തീരാതെ ഫാന്‍സുകാര്‍. പൃഥ്വിരാജും പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തുന്ന മൈ സ്‌റ്റോറി എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിനും യുട്യൂബില്‍ ഡിസ്‌ലൈക്ക് പ്രളയം. എന്നു നിന്റെ മൊയ്തീനു ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന പ്രണയ ചിത്രത്തിലെ ഈ പാട്ടിന് 24000ത്തോളം ഡിസ്‌ലൈക്കുകളാണ് ഇതുവരെ ലഭിച്ചത്. ലൈക്ക് ലഭിച്ചത് അയ്യായിരം മാത്രം. പാട്ടിന്റെ മെയ്ക്കിങ് വിഡിയോയ്ക്ക് ലഭിച്ചത് നാലായിരം ലൈക്കും, 44,000 ഡിസ് ലൈക്കുകളും. ബെന്നി ദയാലും മഞ്ജരിയും ചേര്‍ന്നാണ് ഈ ഡ്യുയറ്റ് പാടിയത്. ബി.കെ.ഹരിനാരായണന്റേതാണു വരികള്‍. സംഗീതം ഷാന്‍ റഹ്മാനും.


പാട്ടിന്റെ ദൃശ്യങ്ങളും ഈണവും ഒരുപോലെ വേറിട്ടതാണ്. ബെന്നിയുടെയും മഞ്ജരിയുടെയും ശബ്ദത്തിന് ഇണങ്ങുന്ന ലുക്കിലാണ് പൃഥ്വിയും പാര്‍വ്വതിയും പിന്നെ അവരുടെ ഡാന്‍സും. റോഷ്‌നി ദിനകര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അടുത്തിടെയുണ്ടായ വിവാദങ്ങളുടെ ബാക്കിപത്രമാണ് ഈ ഡിസ്‌ലൈക്കുകള്‍. മമ്മൂട്ടി ഫാന്‍സുകാര്‍ ഒന്നടങ്കം ഡിസ്ലൈക്ക് അടിച്ചു വിടുകയാണെന്നാണ് സൂചന.

Similar Articles

Comments

Advertisment

Most Popular

മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

പുലികളെ വേട്ടയാടുന്ന പുലി..! റീൽ ചലഞ്ചുമായി രവി തേജയുടെ ടൈഗർ നാഗേശ്വരറാവു ടീം

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി...

അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്

കമ്പം: അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍...