ഇന്നത്തെ സ്വര്‍ണ വില

കൊച്ചി: ഇന്ന് സ്വര്‍ണ വില 120 രൂപ വര്‍ധിച്ച് പവന് 21,880 രൂപയായി. ഗ്രാമിന് 2,735 രൂപ. ഇന്നലെ പവന് 21,760 രൂപയായിരുന്നു.
സൗദി, ദുബായി രാജ്യങ്ങളില്‍ ഇന്നുമുതല്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വന്നു.
സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോഴും അഞ്ചുശതമാനം വാറ്റ് നല്‍കേണ്ടിവരും. പണിക്കൂലി ഉള്‍പ്പെടെയുള്ള നിരക്കാണ് ഈടാക്കുന്നത്. ആഭരണങ്ങള്‍ക്ക് ഒരു പവനില്‍ പണിക്കൂലി സഹിതം 56 ദിര്‍ഹമെങ്കിലും വര്‍ധിക്കുമെന്നും ജ്വല്ലറി വൃത്തങ്ങള്‍ സൂചിപ്പിച്ചു. 24 കാരറ്റില്‍ വാറ്റ് ഈടാക്കില്ലെന്നാണ് പ്രാഥമിക വിവരം. അതിനാല്‍ സ്വര്‍ണ ബാറുകള്‍ക്ക് വില കൂടാന്‍ സാധ്യതയില്ലെന്ന് അറിയുന്നു.

Similar Articles

Comments

Advertisment

Most Popular

കാസർഗോൾഡ് ‘താനാരോ’ ലിറിക്കൽ വീഡിയോ

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ ''താനാരോ"...

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...