രണ്ടാം ടെസ്റ്റ് മത്സരത്തിലും ഇന്ത്യക്ക് തോൽവി, കിവീസിന് പരമ്പര

പൂനെ: മൂന്ന് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോൽവി. ഈ ജയത്തോടെ കീവിസ് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. സ്പിന്നര്‍മാരെ കൈയയച്ച് സഹായിക്കുന്ന പിച്ചില്‍ 359 റൺസ് വിജയലക്ഷ്യം പിന്തുടരുക ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു. ഒന്നാം ടെസ്റ്റിലെ പോലെ മിഡിൽ ഓർഡർ ബാറ്റസ്മാൻമാർ ഫോം കണ്ടെത്താത്തത് വലിയ തലവേദനയായിരിക്കുകയാണ്.

ഇടങ്കയ്യൻ സ്പിന്നർ മിച്ചൽ സാന്റ്നറുടെ 6 വിക്കറ്റ് പ്രകടനം തന്നെയാണ് രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. ഇന്ത്യക്കായി ഓപ്പണർ യെശ്വസ്‌വി ജയ്‌സ്വാൾ അർധസെഞ്ചുറി നേടി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ജയ്‌സ്വാൾ 65 പന്തിൽ നിന്ന് 77 റൺസ് നേടി. രണ്ട് ഇന്നിങ്‌സിലുമായി സാന്റ്നർ 13 വിക്കറ്റുകളാണ്‌ ഈ മത്സരത്തിൽ നേടിയത്.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാനം മത്സരം മുംബൈയിൽ വെച്ച് നവംബർ ഒന്നിന് നടക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51