രണ്ട് ലക്ഷത്തിലേക്ക്…, ലോറി ഉടമ മനാഫ് യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സ് !!! സമൂഹമാധ്യമങ്ങളില്‍ മനാഫിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ…

കൊച്ചി: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നതിനിടെ മനാഫിന്റെ യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബർമാർ കുത്തനെ കൂടി. ഇപ്പോൾ 1.85 ലക്ഷം സബ്സ്ക്രൈബർമാരാണ് ചാനലിനുള്ളത്. അര്‍ജുനുവേണ്ടി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്‍റെ വിവരങ്ങള്‍ മനാഫ് പങ്കുവച്ചിരുന്ന ‘ലോറി ഉടമ മനാഫ്’ എന്ന യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സാണ് ഒറ്റ ദിവസം കൊണ്ട് പതിനായിരത്തില്‍നിന്ന് രണ്ട് ലക്ഷത്തിലേക്ക് കുതിക്കുന്നത്..

അര്‍ജുന്‍ എന്ന വൈകാരികതയെ യൂട്യൂബ് ചാനലിലൂടെ വില്‍ക്കുകയാണ് മനാഫെന്നും പിആര്‍ ഏജന്‍സി പോലെയാണ് മനാഫ് പ്രവര്‍ത്തിക്കുന്നതെന്നും അര്‍ജുന്‍റെ കുടുംബം ഇന്നലെ വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കുടുംബത്തെ കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നുവെന്നും പലയിടങ്ങളില്‍നിന്നും അര്‍ജുന്‍റെ പേരില്‍ ഫണ്ട് സ്വരൂപിക്കുന്നുവെന്നും അര്‍ജുന്‍റെ സഹോദരീഭര്‍ത്താവ് ജിതിനും അര്‍ജുന്‍റെ സഹോദരന്‍ അഭിജിത്തും ആരോപിച്ചു.

എന്നാൽ ഒരു ഫണ്ടും വാങ്ങിയിട്ടില്ലെന്നും കുറ്റം തെളിഞ്ഞാല്‍ മാനാഞ്ചിറ മൈതാനത്തു വന്നു നില്‍ക്കാം, കല്ലെറിഞ്ഞ് കൊന്നോളൂവെന്നുമായിരുന്നു മനാഫിന്‍റെ പ്രതികരണം. വിവാദം ഉടലെടുത്തതിനു പിന്നാലെയാണ് യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സ് കുത്തനെ വർധിച്ചത്.

ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മനാഫിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണു നിറയുന്നത്. അർജുന്റെ സഹോദരീഭർത്താവ് ജിതിനെതിരെ രൂക്ഷമായ സൈബർ ആക്രമണവും നടക്കുന്നുണ്ട്. സംഘപരിവാർ അനുകൂലിയായതുകൊണ്ടാണ് ജിതിൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണു ചില പ്രചാരണം. രാഷ്ട്രീയ– വര്‍ഗീയ ലക്ഷ്യങ്ങളാണ് കുടുംബത്തെ കൊണ്ട് ഇത്തരത്തിലൊരു ആരോപണം ഉന്നയിപ്പിക്കുന്നവര്‍ക്കു പിന്നിലെന്നതാണ് പ്രധാനമായി ഉയര്‍ന്നു വന്ന ആരോപണം.

ആദ്യം മുതൽ അവസാനം വരെ കൂടെ നിന്നത് ലോറി ഉടമ മുബീൻ ആണെന്ന് അർജുൻ്റെ കുടുംബം..!!! ലോറിയും തടിയും മുബീന്റേതാണ്..!! മനാഫ് പലരിൽനിന്നും അർജുന്റെ പേരിൽ പണം സ്വീകരിച്ചു…!! ഡ്രഡ്ജർ എത്തിക്കുന്നത് തടയാൻ ശ്രമിച്ചു..!!

പറന്നുവന്നത് ഫത്താ2, ഷാഹബ് 3, ഹാജ് ഖാസെം എന്നീ മിസൈലുകൾ…!! ഹൈപ്പർ സോണിക്, ബാലിസ്റ്റിക് മിസൈലുകളുടെ പ്രത്യേകതകൾ… പിന്തുടർന്നത് ഉത്തരകൊറിയ, റഷ്യൻ മാതൃക…!! ചൈനയുടെയും സഹായം…

ഹോട്ടൽ മുറിയിൽ വച്ച് ലൈംഗിക ബന്ധത്തിനിടെ അമിത രക്തസ്രാവം..!! ആശുപത്രിയിലെത്തിക്കുന്നതിന് പകരം ഒന്നര മണിക്കൂറോളം യുവാവ് ഓൺലൈനിൽ പരിഹാര മാർഗങ്ങൾ തിരഞ്ഞു..!! തുണി ഉപയോഗിച്ച് രക്തസ്രാവം നിർത്താൻ ശ്രമിച്ചു.., പെൺകുട്ടി മരിച്ചു..!! കാമുകൻ അറസ്റ്റിൽ‌

ഇങ്ങനെയൊരു ചാനലുണ്ടെന്നറിയിച്ച കുടുംബത്തിന് നന്ദിയെന്നും അളിയന്‍റെ ഈഗോ കാരണം മനാഫ് വീണ്ടും വലുതാവുകയാണെന്നുമെല്ലാം ആളുകള്‍ കമന്‍റ് ചെയ്തിട്ടുണ്ട്. മനാഫിന്‍റെ ഉദ്ദേശം വേറെയാണെങ്കില്‍ അര്‍ജുനെ കിട്ടിയതിനുശേഷം വേറെ വിഡിയോ ഇട്ടേനെയെന്നും ചിലര്‍ കുറിച്ചു. അതേസമയം, മനാഫ് സെല്‍ഫ് പ്രമോഷന്‍ സ്റ്റാറാണെന്നും അര്‍ജുന്‍റെ കുടുംബം അദ്ദേഹത്തെ തുറന്ന് കാണിക്കുമ്പോള്‍ സമാധാനമെന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്.

13 ദിവസം മുന്‍പാണ് ചാനലില്‍നിന്ന് അവസാനമായി വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. അർജുന്റെ ലോറി കണ്ടെത്തിയശേഷം യുട്യൂബിൽ വിഡിയോ പോസ്റ്റ് ചെയ്തിട്ടില്ല. അർജുനുവേണ്ടിയുള്ള തിരച്ചിൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും യഥാർഥ വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനുമാണു ചാനൽ തുടങ്ങിയതെന്നാണ് മനാഫിന്റെ വിശദീകരണം.

75,000 രൂപ വരെ അർജുന് ശമ്പളമുണ്ട്..!! മനാഫും ഈശ്വർ മൽ‌പെയും തമ്മിൽ നടത്തിയ നാടകം…!! നാലാമത്തെ മകനായി അര്‍ജുന്റെ മകനെ വളര്‍ത്തുമെന്നു പറഞ്ഞതു വേദനിപ്പിച്ചു..!! ലോറി ഉടമ മനാഫ് ചൂഷണം ചെയ്യുന്നു; അർജുന്റെ പേരിൽ സമാഹരിക്കുന്ന ഫണ്ട് വേണ്ട…!! ആരോപണവുമായി അർജുൻ്റെ കുടുംബം

ഒരു പരാതി എഴുതിത്തരൂ… അഞ്ചുമിനിറ്റുകൊണ്ട് മനാഫിനെ ഇവിടെനിന്ന് തുരത്താമെന്ന് എംഎൽഎയും എസ്.പിയും പറഞ്ഞു..!!! അര്‍ജുന്റെ ലോറി കിടക്കുന്ന ഇടം അവര്‍ അറിയിച്ചിരുന്നു. പക്ഷേ, മാധ്യമങ്ങളോട് പറയരുതെന്ന് വിലക്കുകയും ചെയ്തു… ഈ ഡ്രെജ്ജർ കൊണ്ട് കാര്യമില്ലെന്ന് മനാഫ് പറഞ്ഞു..!! നിരന്തരമായി മനോവീര്യം കെടുത്തുന്ന നടപടികള്‍ കൈക്കൊണ്ടു…

Lorry Owner Manaaf’s YouTube Channel Explodes to 100K Subscribers Shirur Landslide Rescue Kozhikode News Kerala News

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7