പാലക്കാട് ജില്ലയിൽ ഇന്ന് ഒരു വയസ്സുകാരിക്കു ഉൾപ്പെടെ 19 പേർക്ക് കോവിഡ്; രണ്ട് പേർക്ക് ഉറവിടം വ്യക്തമല്ലാതെ രോഗബാധ

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 15)ഒരു വയസ്സുകാരിക്കും ഒരു മലപ്പുറം സ്വദേശിക്കും ഉൾപ്പെടെ 19 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.യുഎഇ യിൽ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. ഒരു അതിഥി തൊഴിലാളിയും പുതുപ്പരിയാരം സ്വദേശിയും ഉൾപ്പെടെ രണ്ട് പേർക്ക് ഉറവിടം വ്യക്തമല്ലാതെ രോഗബാധ ഉണ്ടായതായി അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിൽ ഇന്ന് 53 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*സൗദി-5*
പുതുനഗരം സ്വദേശി (33 പുരുഷൻ)

കുമരംപുത്തൂർ സ്വദേശികൾ (66 സ്ത്രീ, 29 പുരുഷൻ)

റിയാദിൽ നിന്നും വന്ന തച്ചനാട്ടുകര സ്വദേശികളായ അമ്മയും (22) മകളും(ഒരു വയസ്സ്)

*യുഎഇ-11*
അലനല്ലൂർ സ്വദേശി (25 പുരുഷൻ)

മണ്ണാർക്കാട് സ്വദേശികൾ (23,43,29,23 പുരുഷൻ)

തച്ചമ്പാറ സ്വദേശി (35 പുരുഷൻ)

കോട്ടോപ്പാടം സ്വദേശി (33 പുരുഷൻ)

കൊടുവായൂർ സ്വദേശി (27 പുരുഷൻ)

കോട്ടപ്പുറം സ്വദേശികൾ (36,39 പുരുഷൻ)

കാരാകുറുശ്ശി സ്വദേശി (49 പുരുഷൻ)

*തമിഴ്നാട്-1*
മധുരയിൽ നിന്നും വന്ന മലപ്പുറം സ്വദേശി (പുരുഷൻ)

കൂടാതെ പുതുപ്പരിയാരം സ്വദേശി (27 പുരുഷൻ), പെരിങ്ങോട്ടുകുറിശ്ശിയിലെ ഒരു ചിക്കൻ സെൻററിൽ ജോലി ചെയ്തുവരുന്ന ആസാമിയായ അതിഥി തൊഴിലാളി(20 പുരുഷൻ) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 264 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7