കാസർഗോഡ് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ്; വിശദ വിവരങ്ങള്‍

കാസർഗോഡ് ജില്ലയില്‍ ഇന്ന് (ജൂലൈ എട്ട്) നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു

ജൂണ്‍ നാലിന് സൗദിയില്‍ നിന്ന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 55 വയസുള്ള സ്ത്രിയ്ക്കും അവരുടെ പേരക്കുട്ടി യായ ഒരു വയസുള്ള ആണ്‍കുട്ടിക്കും ജൂണ്‍ 24 ന് കുവൈത്തില്‍ നിന്ന് വന്ന 39 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിയ്ക്കും ഒമാനില്‍ നിന്നു വന്ന 49 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശിയ്ക്കുമാണ് കോവിഡ് പോസിറ്റീവായത്.

ഒമ്പത് പേര്‍ക്ക് കോവിഡ് നെഗറ്റീവ്

ഉദയഗിരി സി എഫ് എല്‍ ടി സി,കാസര്‍കോട് മെഡിക്കല്‍ കോളേജ്, അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്ന് ഒമ്പത് പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് രോഗമുക്തി നേടിയവര്‍

കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 27 ന് കോവിഡ് പോസിറ്റീവായ 25 വയസുള്ള പള്ളിക്കര സ്വദേശി,ജൂണ്‍ 28 ന് കോവിഡ് സ്ഥിരീകരിച്ച 38 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, 33 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശി( ഇരുവരും കുവൈത്തില്‍ നിന്ന് വന്നവര്‍), മഹാരാഷ്ട്രയില്‍ നിന്ന് വന്ന 34 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, ദുബായില്‍ നിന്ന് വന്ന 33 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശി

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍

ജൂണ്‍ 27 ന് കോവിഡ് സ്ഥിരീകരിച്ച 43 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശി(കുവൈത്ത്), 41 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി(മഹാരാഷ്ട്ര)

അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍

ജൂണ്‍ 13 ന് കോവിഡ് സ്ഥിരീകരിച്ച 45 വയസുള്ള കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്വദേശി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി (ഇരുവരും കുവൈത്തില്‍ നിന്ന് വന്നവര്‍)

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6828 പേര്‍

വീടുകളില്‍ 6513 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 315 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6828 പേരാണ്. പുതിയതായി 353 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 498 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 818 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 562 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7