കോവിഡ് വ്യാപനം പെട്ടെന്ന് അവസാനിക്കില്ല

വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ് വ്യാപനത്തിന് യാതൊരു കുറവും സംഭവിക്കുന്നില്ല. ഓരോ ദിവസം പിന്നിടുന്തോറും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 26 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കഴിഞ്ഞു. 1,83,000 പേരാണ് ലോകത്ത് ആകമാനം മരണത്തിന് കീഴടങ്ങിയത്. അമേരിക്കയില്‍ മാത്രം 24 മണിക്കൂറിനിടെ 2219 പേര്‍ മരിച്ചു. ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം എട്ടരലക്ഷത്തോട് അടുക്കുകയാണ്.

ബ്രിട്ടനിലും മരണസംഖ്യ ഉയരുകയാണ്. 763 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇറ്റലിയില്‍ മരണം കാല്‍ലക്ഷം കടന്നു. ഇറ്റലിയില്‍ 437 ഉം സ്‌പെയിനില്‍ 435 ഉം പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം 544 പേര്‍ മരിച്ചു. കൊവിഡ് ഭീതി ഉടന്‍ ഒഴിയില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7