രാഹുലിനെ വിടാതെ സ്മൃതി ഇറാനി; വയനാട്ടിലും രാഹുലിനെതിരേ സ്ഥാനാര്‍ഥിയായേക്കും

ആലപ്പുഴ: വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരേയുള്ള മത്സരം കടുപ്പിക്കാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഇറക്കാന്‍ ബി.ജെ.പി. നീക്കം. എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ മാറ്റി ബി.ജെ.പി. സീറ്റ് ഏറ്റെടുക്കാനാണ് നീക്കമുള്ളത്. നിലവില്‍ ബി.ഡി.ജെ.എസിനാണ് വയനാട് നല്‍കിയിട്ടുള്ളത്. സ്മൃതി ഇറാനിക്ക് അസൗകര്യമെങ്കില്‍ ബി.ജെ.പി.യുടെ സംസ്ഥാന നേതാക്കളാരെങ്കിലും മത്സരിക്കും.

കഴിവതും സ്മൃതിയെത്തന്നെ മത്സരിപ്പിക്കുമെന്നാണ് ബി.ജെ.പി.യിലെ ഉയര്‍ന്നനേതാവ് നല്‍കുന്ന സൂചന. അമേഠിയില്‍നിന്ന് പരാജയഭീതിയോടെ മറ്റൊരുമണ്ഡലം തിരഞ്ഞെടുക്കുകയാണ് രാഹുല്‍ എന്ന സന്ദേശമെത്തിക്കാന്‍ അവിടത്തെ സ്ഥാനാര്‍ഥിയെതന്നെ കൊണ്ടുവരുകയാണ് ബി.ജെ.പി.യുടെ തന്ത്രം. സീറ്റ് മാറുന്നതിന് ബി.ഡി.ജെ.എസ്. നേതൃത്വവുമായി ധാരണയിലെത്തി. ആന്റോ അഗസ്റ്റിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ബി.ഡി.ജെ.എസ്. തീരുമാനിച്ചിരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular