നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍; തിരുവനന്തപുരം ജില്ലക്കാര്‍ക്ക് നാല് ദിവസത്തിനുള്ളില്‍ രണ്ടാം ഹര്‍ത്താല്‍

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

സെക്രട്ടറിയേറ്റിന് മുന്നില്‍ ബി ജെ പി നേതാവ് സി കെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലായിരുന്നു ആത്മഹത്യാശ്രമം. സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. പ്രവര്‍ത്തകരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവായത്.

വേണുഗോപാലന്‍ നായര്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് മരുമകന്‍ ബിനു പറഞ്ഞിരുന്നു. വേണുഗോപാലന്‍ നായര്‍ക്ക് ശബരിമല സ്ത്രീ പ്രവേശത്തില്‍ ദു:ഖമുണ്ടായിരുന്നു. സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും മരുമകന്‍പ്രതികരിച്ചു.

അതേസമയം തിരുവനന്തപുരം ജില്ലക്കാര്‍ക്ക് നാല് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഹര്‍ത്താലാണ് നാളെ നടക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ബി ജെ പി ഹര്‍ത്താല്‍ നടത്തിയിരുന്നു. സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് അന്ന് ഹര്‍ത്താല്‍ നടത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular