ഒരുമാസത്തെ സാലറി നല്‍കാന്‍ പറ്റില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി; പ്രതികാര നടപടിയുമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താനുള്ള സാലറി ചലഞ്ചിന് നോ പറഞ്ഞ ഉദ്യോഗസ്ഥനോട് സര്‍ക്കാരിന്റെ പ്രതികരാ നടപടി. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന ധനകാര്യ വിഭാഗം സെക്ഷന്‍ ഓഫീസര്‍ അനില്‍ രാജിനെ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലാക്ക് സ്ഥലം മാറ്റി.
ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാകില്ലെന്നും, സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യയുടെ ശമ്പളം നല്‍കാം രണ്ട് പേരുടെയും കൂടി പറ്റില്ലെന്ന് ഇയാള്‍ അഭിപ്രായപ്പെട്ടിരുന്നു.

ഈ ചലഞ്ചിന് നോ പറയും എന്ന് സാമൂഹ്യമാധ്യമങ്ങളിലും വാട്സ് ആപ്പിലും അനില്‍ രാജ് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അനില്‍ രാജിനെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കിയത്. ദേശീയ സമ്പാദ്യ പദ്ധതിയുടെ പെന്‍ഷന്‍ ഫണ്ട് വിഭാഗത്തിലേക്കാണ് സ്ഥലം മാറ്റിയത്.

സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ അംഗമാണ് അനില്‍ രാജ്. 32 ദിവസം ശമ്പളം ഇല്ലാതെ സമരം ചെയ്ത ആളാണ് താനെന്നും തനിക്ക് ചെയ്യാന്‍ പറ്റാവുന്നതിന്റെ പരമാവധി തന്റെ വീട്ടുകാര്‍ അടക്കം ദുരിതാശ്വ സഹായമായി ചെയ്തിട്ടുണ്ട്. അതിനാല്‍ ഒരു മാസത്തെ ശമ്പളം കൂടി നല്‍കാനാകില്ലെന്ന് അനില്‍ രാജ് പരസ്യമായി പറഞ്ഞിരുന്നു. സ്വമേധയാ തുക നല്‍കാന്‍ തയ്യാറാക്കത്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച ആരോപണം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7